ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാന കാരണം ജിഎസ്ടിയെന്നു ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ഇതോടെ നികുതി നിശ്ചയിക്കാനുള്ള സംസ്ഥാനത്തിന്‍റെ അവകാശമില്ലാതായി. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന ജിഎസ്ടി നഷ്ട പരിഹാര കാലാവധി അഞ്ച് വര്‍ഷം കൂടി ദീര്‍ഘിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സമാന ചിന്താഗതിക്കാരായ സംസ്ഥാനങ്ങളെ ഒരുമിപ്പിക്കുമെന്നും ധനമന്ത്രി മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. ജിഎസ്ടി ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ഗുണകരമാണെന്നായിരുന്നു മുന്‍ ധനമന്ത്രി ടി.എം.തോമസ് ഐസക്കിന്‍റെ നിലപാട്.

പരിമിതികള്‍ക്കിടയിലും വരുമാനം വര്‍ധിപ്പിക്കാന്‍ ബജറ്റില്‍ നിര്‍ദേശങ്ങളുണ്ടാകും. കോവിഡ് സാഹചര്യം കണക്കിലെടുക്കും. സൗജന്യ വാക്സീന്‍ ഉറപ്പാക്കും. വാറ്റ് കുടിശിക പിരിച്ചെടുക്കല്‍ കാര്യക്ഷമമാക്കാന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി.

English Summary: Finance Minister KN Balagopal on Kerala Budget 2.0

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com