ADVERTISEMENT

തിരുവനന്തപുരം ∙ ആറ്റിങ്ങലില്‍ അച്ഛനെയും മകളെയും പിങ്ക് പൊലീസ് അപമാനിച്ചതില്‍ നടപടിയില്ല. കഴിഞ്ഞ മാസം 31ന് ഡിജിപിക്ക് പരാതി നൽകിയിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല. ഐജി ഹര്‍ഷിത അട്ടല്ലൂരിയോ പൊലീസ് ഉദ്യോഗസ്ഥരോ മൊഴിയെടുത്തില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു. മകള്‍ ഇപ്പോഴും ഞെട്ടലിലാണെന്നു കുട്ടിയുടെ അച്ഛന്‍ ജയചന്ദ്രന്‍ പറയുന്നു. എട്ടു വയസ്സുകാരിയുടെ അമ്മ രേഖ സെക്രട്ടേറിയറ്റിനു മുന്നിൽ ഏകദിന ഉപവാസം തുടങ്ങി.

പൊതുജന മധ്യത്തില്‍ ഈ അച്ഛനും മകളും, ഇല്ലാത്ത മോഷണക്കേസിലെ പ്രതികളാക്കപ്പെട്ടിട്ട് ഒരു മാസം കഴിഞ്ഞു. പിങ്ക് പൊലീസിലെ ഉദ്യോഗസ്ഥയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു പരസ്യവിചാരണ. എന്നാല്‍ മൊബൈല്‍, ഉദ്യോഗസ്ഥയുടെ കൈവശംതന്നെ കണ്ടെത്തിയതോടെ തെറ്റ് ചെയ്തത് ജയചന്ദ്രനും മകളുമല്ലെന്നും പൊലീസ് ഉദ്യോഗസ്ഥ രജിതയാണെന്നും തെളിഞ്ഞു. 

എന്നാല്‍, രജിതയെ സൗകര്യപ്രദമായ സ്ഥലത്തേക്ക് സ്ഥലംമാറ്റിയതല്ലാതെ മറ്റൊരു നടപടിയുമില്ല. മാത്രവുമല്ല, നടപടിയെടുക്കാനുള്ള അന്വേഷണമെല്ലാം പലതരത്തില്‍ അട്ടിമറിച്ച് സംരക്ഷിക്കുകയുമാണ്. ഉദ്യോഗസ്ഥയ്ക്കെതിരെ കൃത്യമായ നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ടാണ് കുടുംബം സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവസിക്കുന്നത്.

English Summary: Parents accusation against pink Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com