ADVERTISEMENT

പട്ന ∙ ആർജെഡി നേതാവ് തേജസ്വി യാദവിനു വിദേശത്തു മധുവിധു ആഘോഷിക്കാനുള്ള തടസ്സം മാറി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കസ്റ്റഡിയിലായിരുന്ന പാസ്പോർട്ട് തേജസ്വിക്കു തിരിച്ചുകിട്ടി. കാലാവധി കഴിഞ്ഞ പാസ്പോർട്ട് പുതുക്കിക്കിട്ടിയാലുടൻ തേജസ്വിയും നവവധു രാജശ്രീയും മധുവിധുവിനു വിദേശത്തേക്കു പറക്കും. 

വരുമാനത്തിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന കേസിന്റെ ഭാഗമായാണു തേജസ്വി യാദവിന്റെ പാസ്പോർട്ട് ഇഡി പിടിച്ചെടുത്തത്. മധുവിധുവിനായി വിദേശത്തേക്കു പോകാൻ പാസ്പോർട്ട് മടക്കി നൽകണമെന്ന തേജസ്വിയുടെ അപേക്ഷ ഇഡി അംഗീകരിച്ചു. ജനുവരി പകുതിയോടെ വിദേശത്തേക്കു പോകാനാകുമെന്ന പ്രതീക്ഷയിലാണു തേജസ്വിയും രാജശ്രീയും.

ഡൽഹിയിൽ ക്രിസ്മസ് ആഘോഷിച്ച നവദമ്പതികൾ പുതുവത്സരാഘോഷത്തിനായി പട്നയിലെത്തി. മധുവിധു കഴിഞ്ഞാലുടൻ ബിഹാറിൽ പ്രക്ഷോഭ രംഗത്തേക്ക് ഇറങ്ങാനാണ് തേജസ്വിയുടെ പരിപാടി. തൊഴിലില്ലായ്മയക്കെതിരെ സംസ്ഥാന വ്യാപകമായ പ്രചാരണയാത്ര പ്രഖ്യാപിച്ചിട്ടുണ്ട്.

English Summary : Tejaswi Yadav can now go abroad for honeymoon as ED returned his passport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com