ADVERTISEMENT

പഠാൻകോട്ട് ∙ സൈനികരെ കോൺഗ്രസ് അപമാനിച്ചെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പഠാൻകോട്ട് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരോടു കോൺഗ്രസ് ബഹുമാനം കാണിച്ചില്ലെന്നാണ് ആരോപണം. ഭീകരാക്രമണത്തിന് എതിരെ രാജ്യം ഒന്നിച്ചപ്പോൾ കോൺഗ്രസ് മാത്രമാണു മാറിനിന്നതെന്നും മോദി പറഞ്ഞു. പഞ്ചാബിലെ പഠാൻകോട്ടിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അവർ സർക്കാരിനെ ചോദ്യം ചെയ്തു. പഞ്ചാബിലെ ജനങ്ങളെയും നമ്മുടെ സൈന്യത്തെയും ചോദ്യം ചെയ്തു. സൈനികരുടെ ത്യാഗത്തെ ഇകഴ്ത്തി. പുൽവാമ വാർഷികത്തിൽപോലും അവർ ‘പാപലീല’ തുടരുകയാണ്. ആം ആദ്മി പാർട്ടി കോൺഗ്രസിന്റെ തനിപ്പകർപ്പാണ്. ഒരു കൂട്ടർ പഞ്ചാബിനെയും മറ്റൊരു കൂട്ടർ ഡൽഹിയെയും കൊള്ളയടിക്കുകയാണ്’– മോദി പറഞ്ഞു.

2016 ജനുവരിയിൽ പഠാൻകോട്ടിലെ വ്യോമസേനാ താവളത്തിലുണ്ടായ ഭീകരാക്രമണത്തിൽ 7 സൈനികരാണു വീരമൃത്യു വരിച്ചത്. ജനുവരി രണ്ടിനായിരുന്നു ആക്രമണം. നാലു ദിവസം നീണ്ടുനിന്ന ഏറ്റുമുട്ടലിൽ ആറു ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. കശ്മീരിലെ പുൽവാമയിൽ 2019 ഫെബ്രുവരി 14ന് ആയിരുന്നു ഭീകരാക്രമണം. 40 സിആർപിഎഫ് ജവാന്മാർക്കു ജീവൻ നഷ്ടമായി. പുൽവാമ ഭീകരാക്രമണത്തിനു മറുപടിയായി സൈന്യം നടത്തിയ മിന്നലാക്രമണത്തിനു തെളിവു ചോദിച്ചു കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം നിഷേധാത്മക സമീപനം സ്വീകരിച്ചെന്നു ബിജെപിയും കേന്ദ്ര സർക്കാരും നേരത്തേയും ആരോപിച്ചിരുന്നു.

English Summary: PM Attacks Congress Amid Surgical Strikes Row: "They Want Proof"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com