ADVERTISEMENT

ചണ്ഡിഗഡ് ∙ നിയമസഭാ പോരാട്ടം ശനിയാഴ്ച നടക്കാനിരിക്കെ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളുടെ സ്വത്ത് വിവരങ്ങൾ പുറത്ത്. ഛന്നിയുടെ ആസ്തിയിൽ 5 കോടി രൂപയുടെ കുറവുണ്ടായതായി അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

2017ൽ 14.51 കോടി ആസ്തിയുണ്ടായിരുന്ന ഛന്നിക്ക് 2022ൽ 9.45 കോടിയായി കുറഞ്ഞു. അതേസമയം മുൻമുഖ്യമന്ത്രി അമരിന്ദർ സിങ്ങിന്റെ സമ്പാദ്യത്തിൽ 20 കോടി വർധനയാണ് ഉണ്ടായത്. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദുവിന്റെ 2017ലെ ആസ്തി 45.90 കോടി ആയിരുന്നു. ഇപ്പോഴത് 1.25 കോടി കുറഞ്ഞ് 44.65 കോടിയിലെത്തി.

അതേസമയം, ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദലിന്റെ ആകെ ആസ്തിയില്‍ 100 കോടി വർധിച്ചതായി റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷമാണ് ആസ്തിയിൽ വർധനയുണ്ടായത്. നിലവിൽ 202 കോടിയാണ് ആസ്തി. മറ്റു നേതാക്കളേക്കാൾ ആസ്തിയിൽ ഏറ്റവും കൂടുതൽ വർധനയുണ്ടായിരിക്കുന്നതും സുഖ്ബീറിനാണ്.

സ്ഥാനാർഥികൾ സമർപ്പിച്ച സത്യവാങ്മൂലത്തിന്റെയും മറ്റ് വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് എഡിആർ റിപ്പോർട്ട് തയാറാക്കിയത്. കോണ്‍ഗ്രസ് നേതാവായ മൻപ്രീത് സിങ് ബാദൽ (32 കോടി വർധന, നിലവിൽ 70 കോടി), എഎപി നേതാവ് അമാന്‍ അരോര (29 കോടി വര്‍ധന), 67 കോൺഗ്രസ് എംഎൽഎമാർ (1.47 കോടി വർധന) എന്നിവരുടെയും ആസ്തി വിവരങ്ങളും റിപ്പോർട്ടിലുണ്ട്.

English Summary: CS Channi's Wealth Down By ₹ 5 Crore, Sukhbir Badal's Up By ₹ 100 Crore: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com