ADVERTISEMENT

ചണ്ഡിഗഡ് ∙ മികച്ച തീരുമാനത്തിലൂടെ പുതിയ സംവിധാനം സാധ്യമാക്കിയതിൽ പഞ്ചാബിലെ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്ന് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു. തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടശേഷം ആദ്യമായാണ് സിദ്ദു പ്രതികരിക്കുന്നത്.

‘ജനങ്ങൾ മാറ്റം ആഗ്രഹിച്ചു. അവരുടെ തീരുമാനം തെറ്റില്ല. ജനങ്ങളുടെ ശബ്ദം ദൈവത്തിന്റെ ശബ്ദമാണ്. വിനയത്തോടെ അത് മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. ധർമയുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന സന്യാസി എല്ലാ ബന്ധങ്ങളിൽനിന്നും മോചിതനാണ്. അവർ മരണത്തെ ഭയക്കുന്നില്ല.

ഞാൻ പഞ്ചാബിൽതന്നെ തുടരും. പഞ്ചാബിനെ അത്രമാത്രം സ്നേഹിക്കുന്ന ആൾ ജയത്തെക്കുറിച്ചോ പരാജയത്തെക്കുറിച്ചോ ആലോചിക്കില്ല. എനിക്ക് ജനങ്ങളുമായുള്ള ബന്ധം പരിധികളില്ലാത്തതാണ്. അത് തിരഞ്ഞെടുപ്പിലെ വിജയ–പരാജയങ്ങളുമായി ബന്ധപ്പെട്ടതല്ല’– സിദ്ദു പറഞ്ഞു.

ആം ആദ്മി പാർട്ടിയുടെ ജീവൻജ്യോത് കൗറിനോട് 6,000 വോട്ടുകൾക്കാണ് അമൃത്‌സർ ഈസ്റ്റിൽ സിദ്ദു തോറ്റത്. 2017ലെ തിരഞ്ഞെടുപ്പിൽ ഇതേ സീറ്റിൽ 42,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു സിദ്ദുവിന്റെ ജയം.

English Summary: Navjot Sidhu Says Punjab Took An Excellent Decision

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com