ADVERTISEMENT

ലക്‌നൗ ∙ ബിജെപിയുടെ സീറ്റുകള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് സമാജ്‌വാദി പാര്‍ട്ടി തെളിയിച്ചതായി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഈ ഇടിവ് തുടരും. പകുതിയോളം കള്ളത്തരങ്ങള്‍ പൊളിഞ്ഞു. ബാക്കി കൂടി അടുത്തുതന്നെ പൊളിയും. പൊതുതാല്‍പര്യം കണക്കിലെടുത്തു പോരാട്ടം തുടരുമെന്നും അഖിലേഷ് ട്വീറ്റ് ചെയ്തു. സീറ്റ് നിലയില്‍ രണ്ടര ഇരട്ടി വര്‍ധനയും വോട്ട്‌വിഹിതത്തില്‍ ഒന്നര ഇരട്ടി വര്‍ധനവും നല്‍കിയ വോട്ടര്‍മാര്‍ക്ക് അഖിലേഷ് നന്ദി അറിയിച്ചു.

യുപി തിരഞ്ഞെടുപ്പില്‍ എസ്പിയുടെ ശക്തമായ തിരിച്ചുവരവിനു ശേഷം പ്രതികരിക്കുകയായിരുന്നു അഖിലേഷ്. യുപിയില്‍ 403 അംഗ നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് 255 സീറ്റും എന്‍ഡിഎ സഖ്യം ആകെ 273 സീറ്റുമാണ് നേടിയത്. 2017നെ അപേക്ഷിച്ച് 57 സീറ്റുകള്‍ ബിജെപിക്കു നഷ്ടമായി. എസ്പി ഒറ്റയ്ക്ക് 111 സീറ്റുകളിലും സഖ്യം 123 സീറ്റുകളിലും വിജയിച്ചു. 2017നെ അപേക്ഷിച്ച് 73 സീറ്റുകളുടെ വര്‍ധനയാണ് എസ്പിക്കു ലഭിച്ചത്. ബിജെപിക്ക് 41 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ സമാജ്‌വാദി പാര്‍ട്ടിക്ക് 32 ശതമാനം വോട്ട് നേടാനായി.

തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് കളംനിറഞ്ഞു നിന്നാണ് അഖിലേഷ് പാര്‍ട്ടിയെ മുന്നേറ്റത്തിലേക്കു നയിച്ചത്. സംസ്ഥാനത്തിന്റെ മിക്ക കോണുകളിലും അഖിലേഷ് നേരിട്ടെത്തി വോട്ടഭ്യര്‍ഥിച്ചു. 2017ലെ പോലെ കോണ്‍ഗ്രസുമായോ 2019ലെ പോലെ മായാവതിയുടെ ബിഎസ്പിയുമാമോ സഖ്യത്തിന് തയാറാകാതെ ഒറ്റയ്ക്കു നില്‍ക്കാനുള്ള അഖിലേഷിന്റെ തീരുമാനം ശരിവയ്ക്കുന്നതായി തിരഞ്ഞെടുപ്പ് ഫലം.

English Summary: Akhilesh Yadav Says "We Showed That BJP's Seat Count Can Be Decreased"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com