ADVERTISEMENT

തിരുവനന്തപുരം ∙ കല്‍ക്കരി ക്ഷാമത്തെത്തുടര്‍ന്ന് രാജ്യത്ത് അനുഭവപ്പെടുന്ന ഊര്‍ജ പ്രതിസന്ധി വരുന്ന ആഴ്ചകളിലും തുടരാനുള്ള സാധ്യത മുന്‍നിര്‍ത്തി സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമുണ്ടാകാതിരിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി കെഎസ്ഇബി. കേരളം ആശ്രയിക്കുന്ന 27 കല്‍ക്കരി നിലയങ്ങളില്‍ മൂന്നെണ്ണം (എന്‍ടിപിഎല്‍, ജബുവ പവര്‍ ലിമിറ്റഡ്, മെജിയ) ഇറക്കുമതി ചെയ്ത കല്‍ക്കരിയാണ് ഉപയോഗിക്കുന്നത്.

ശരാശരി പീക് ആവശ്യകതയില്‍ 78 മെഗാവാട്ട് മാത്രമാണ് ഈ നിലയങ്ങള്‍ നല്‍കുന്നത് എന്നതിനാല്‍ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കെഎസ്ഇബിക്കുള്ള ലഭ്യതക്കുറവ് പരിമിതമായിരിക്കും. ഈ വര്‍ഷം ഒക്ടോബര്‍ വരെ കല്‍ക്കരി ക്ഷാമം തുടരാന്‍ സാധ്യതയുണ്ടെന്നാണ് എന്‍ടിപിസി അധികൃതര്‍ നല്‍കുന്ന സൂചന. വരുന്ന ആഴ്ച, മേയ് മൂന്നിന്, 400 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവ് ഉണ്ടാകുമെന്നാണു വിലയിരുത്തല്‍. ഊര്‍ജപ്രതിസന്ധി  മറികടക്കാന്‍ മേയ് 31 വരെ യൂണിറ്റിന് പരമാവധി 20 രൂപ വരെ നിരക്കില്‍ 250 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങും.

ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. ഇത് ലഭ്യമാകുന്ന മുറയ്ക്ക് വൈദ്യുതി നിയന്ത്രണങ്ങളില്‍ കുറവുവരുത്തും. ഇന്നു ഷെഡ്യൂള്‍ ചെയ്താലും കായംകുളം താപവൈദ്യുത നിലയം ഉൽപാദനം ആരംഭിക്കാന്‍ 45 ദിവസമെങ്കിലുമെടുക്കുമെന്നതു മുന്‍നിര്‍ത്തി ലോഡ് ഷെഡ്ഡിങ്ങും ഫീഡല്‍ കണ്‍ട്രോളും ഒഴിവാക്കുന്നതിനായാണ് ഇത്തരമൊരു നടപടി. കെഡിഡിപി നല്ലളം നിലയത്തില്‍ ഒരാഴ്ചത്തേക്ക് ആവശ്യമായ ഇന്ധനം എത്തിച്ച് ഇന്നുതന്നെ പ്രവര്‍ത്തനം ആരംഭിക്കും. 90 മെഗാവാട്ട് വൈദ്യുതി ഇവിടെനിന്നു ലഭിക്കും.

In this photograph taken on January 31, 2013, miners haul baskets full of coal as they load a truck with coal at a road side coal depot near Rymbai village in the Indian northeastern state of Meghalaya.  Thousands of private mines employ slim men and boys that will fit in thin holes branching out from deep shafts dug out from the ground in the East Jaintia Hills in Northeastern Indian state of Meghalaya. This state is the only state in India where coal mining is done privately by mine owners, who use cheap labour to supply the demand for this energy resource. Accidents and quiet burials are commonplace, with years of uncontrolled drilling making the rat-hole mines unstable and liable to collapse at any moment. After decades of unregulated mining, the state is due to enforce its first-ever mining policy later this year. AFP PHOTO/ Roberto Schmidt (Photo by ROBERTO SCHMIDT / AFP)

കായംകുളം താപവൈദ്യുതി നിലയത്തിന്റെ ഫ്യുവര്‍ ഫീഡര്‍ ലോഡ് എന്‍ടിപിസിയുടെ കരാറിനു വിധേയമായി ഒഴിവാക്കിയെടുക്കും. പീക് സമയങ്ങളില്‍ എച്ച്ടി/ഇഎച്ച്ടി ഉപഭോക്താക്കള്‍ 20-30 ലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നതായാണു കണക്കുകള്‍. അതിനാല്‍ എച്ച്ടി/ഇഎച്ച്ടി വൈദ്യുതി ലഭ്യത വര്‍ധിപ്പിക്കാന്‍ കെഎസ്ഇബിയുടെ ഭാഗത്തുനിന്നു നടപടിയുണ്ടാകും.

തോട്ടിയാര്‍ ജലവൈദ്യുത പദ്ധതിയുടെ (70 മെഗാവാട്ട്) നാല് വര്‍ഷമായി പ്രതീക്ഷിച്ചിരുന്ന പാരിസ്ഥിതിക അനുമതി (സ്റ്റേജ് 1) ലഭ്യമായി. മൂന്ന് മാസത്തിനുള്ളിൽതന്നെ ആദ്യ ജനറേറ്റര്‍ (40 മെഗാവാട്ട്) പ്രവര്‍ത്തനസജ്ജമാകും. വൈകിട്ട് 6നും 11നും ഇടയില്‍ ഉയര്‍ന്ന വൈദ്യുതി ഉപയോഗമുള്ള ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കാന്‍ ഉപയോക്താക്കള്‍ പരമാവധി ശ്രദ്ധിക്കണമെന്നു വൈദ്യുതി ബോര്‍ഡ് അഭ്യര്‍ഥിച്ചു.

English Summary: KSEB takes actions to reduce Power Crisis in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com