മേയിലെ റേഷൻ വിതരണം ബുധനാഴ്ച ആരംഭിക്കും
Mail This Article
×
തിരുവനന്തപുരം ∙ മേയിലെ റേഷൻ വിതരണം ബുധനാഴ്ച മാത്രമേ ആരംഭിക്കുക ഉള്ളു എന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു. ഈദുൽ ഫിത്‌ർ ആയതിനാൽ സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾക്കും ചൊവ്വാഴ്ച കൂടി അവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണു വിതരണം ബുധനാഴ്ച മുതൽ ആരംഭിക്കുന്നത്.
ഏപ്രിൽ മാസത്തെ റേഷൻ വിതരണം 30ന് അവസാനിച്ചിരുന്നു. തുടർന്ന് ഞായറാഴ്ചയും അവധിദിനങ്ങളും വന്നതോടെ ചൊവ്വാഴ്ച മുതൽ മേയ് മാസത്തെ റേഷൻ വിതരണം ആരംഭിക്കും എന്നായിരുന്നു ആദ്യ അറിയിപ്പ്.
English Summary: Ration distribution
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.