ADVERTISEMENT

ന്യൂഡൽഹി∙ ഗാന്ധി കുടുംബത്തിനപ്പുറമായി കോണ്‍ഗ്രസ് ചിന്തിക്കണമെന്ന് മുതിർന്ന പാർട്ടി നേതാവ് ആനന്ദ് ശർമ. വീണ്ടും പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന് രാഹുൽ സൂചന നൽകിയതിനു പിന്നാലെ കോൺഗ്രസിന്റെ അധ്യക്ഷപദത്തെച്ചൊല്ലി ചോദ്യങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽക്കൂടിയാണ് ശർമയുടെ പ്രസ്താവന. ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് പരാമർശം. ഗുലാം നബി ആസാദിനു പിന്നാലെ ഹിമാചൽ പ്രദേശിലെ പാർട്ടി സ്റ്റിയറിങ് കമ്മിറ്റിയി അധ്യക്ഷ പദവിയിൽനിന്നു ശർമ രാജിവച്ചിരുന്നു.

‘‘രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാധ്‌ര എന്നീ രണ്ടുപേരുകളിലേക്കുമാത്രമായി കോൺഗ്രസ് തളച്ചിടപ്പെട്ടോ? കോൺഗ്രസ് പാർട്ടിയുടെ ചരിത്രത്തെ നമ്മൾ പരിഹസിക്കരുത്’’ – അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസില്‍ മാറ്റങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടു രണ്ടു വർഷം മുൻപ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കു കത്തെഴുതിയ 23 നേതാക്കളിൽ ഒരാളാണ് ആനന്ദ് ശർമ. ‘‘കത്ത് അവിടെ ഉള്ളിടത്തോളം കാലം ഞങ്ങൾ നിലനിൽക്കും. ഞങ്ങൾ വിമതരല്ല, പരിഷ്കർത്താക്കളാണ്. പാർട്ടിയുടെ ഭരണഘടന പിന്തുടരണം എന്നു പറയുന്നത് ഒരു കുറ്റമാണോ’’ – ആനന്ദ് ശർമ ചോദിച്ചു.

ആത്മാഭിമാനം പണയപ്പെടുത്താനാകില്ലെന്നു സോണിയ ഗാന്ധിക്കെഴുതിയ കത്തിൽ പറഞ്ഞതായാണു വിവരം. തുടർച്ചയായി അവഗണനയും അപമാനവും നേരിടുമ്പോൾ ആത്മാഭിമാനമുള്ളയാളെന്ന നിലയ്ക്കു മറ്റൊരു വഴിയുമില്ലെന്നു സമൂഹമാധ്യമത്തിലുമെഴുതി.

English Summary: "Is Congress Confined To 2 Names?": Party's Anand Sharma On Gandhis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com