ADVERTISEMENT

കൊച്ചി ∙ മലേഷ്യൻ വിമാനക്കമ്പനിയായ മലേഷ്യ എയർലൈൻസ് കൊച്ചിയിൽ നിന്നുള്ള സർവീസ് പുനരാരംഭിച്ചു. സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് ഉദ്ഘാടനം ചെയ്തു.  ഞായർ, തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 11.35നു ക്വലാലംപൂരിൽ നിന്ന് കൊച്ചിയിൽ എത്തുന്ന വിമാനം അടുത്ത ദിവസങ്ങളിൽ പുലർച്ചെ 12.35 ന് മടങ്ങും.

നിലവിൽ എയർ എഷ്യ, മലിൻഡോ എയർലൈനുകൾ കൊച്ചി-ക്വലംലംപൂർ സർവീസ് നടത്തുന്നുണ്ട്. മലേഷ്യ എയർലൈൻസ്  പ്രവർത്തനം തുടങ്ങിയതോടെ  കൊച്ചിയിൽ നിന്ന് ക്വലാലംപൂരിലേയ്ക്ക് ആഴ്ചയിൽ 20 സർവീസുകളായി. സിയാൽ രാജ്യാന്തര ടെർമിനലിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ സിയാൽ എയർപോർട്ട് ഡയറക്ടർ സി.ദിനേശ് കുമാർ, കമ്പനി സെക്രട്ടറി സജി കെ.ജോർജ്, മലേഷ്യ എയർലൈൻസ് മാനേജർ ഷജീർ സുൽത്താൻ, സെലിബി മാനേജർ മാത്യൂ തോമസ് തുടങ്ങിയവർ പങ്കെടുത്തു.

English Summary: Malaysia Airlines restarts service from Cochin Airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com