ADVERTISEMENT

തിരുവനന്തപുരം∙ ബഫര്‍സോണ്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ കേരളം അപേക്ഷ നല്‍കി. സുപ്രീംകോടതി വിധിയില്‍ വ്യക്തത തേടിയാണ് കേന്ദ്രസര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ നടപ്പാക്കുന്നതിലെ പ്രതിസന്ധി കേരളം വ്യക്തമാക്കി.

സുപ്രീകോടതി വിധി വയനാട്, ഇടുക്കി കുമളി, മൂന്നാര്‍, നെയ്യാര്‍, പാലക്കാട്, റാന്നി തുടങ്ങിയ മേഖലകളിലെ ജനങ്ങള്‍ക്കിടയിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കിയെന്നും ബഫര്‍ സോണില്‍ സ്ഥിര നിര്‍മാണങ്ങള്‍ പൂര്‍ണ്ണമായും നിരോധിക്കണമെന്ന വിധി നടപ്പാക്കാന്‍ പ്രയാസമാണെന്നും കേരളം സുപ്രീം കോടതിയില്‍ നൽകിയ അപേക്ഷയില്‍ പറയുന്നു. 11നാണു കേന്ദ്രത്തിന്റെ ഹർജി സുപ്രീം കോടതി പരിഗണിക്കുന്നത്.

English Summary: Buffer Zone: Kerala Submitted Petition at Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com