ADVERTISEMENT

ബെയ്ജിങ്∙ നീണ്ട നേരത്തെ ജോലിക്കു ശേഷം തിരക്കേറിയ ട്രെയിനില്‍ സീറ്റ് ലഭിക്കാതെ വിഷമിച്ച് നില്‍ക്കേണ്ടി വന്ന അവസ്ഥ ഉണ്ടായിട്ടില്ലേ? അതുപോലൊരു സാഹചര്യത്തിലൂടെ പലതവണ കടന്നുപോയ യുവാവ് ചെയ്ത വ്യത്യസ്തമായ കാര്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളെ അമ്പരപ്പിക്കുന്നത്. ഇരിക്കാനായി സ്വന്തമായൊരു കസേര കൊണ്ടുനടക്കുകയാണ് ഈ യുവാവ്. ഇയാൾ കസേരയുമായി മെട്രോയിൽ കയറാൻ പോകുന്നതും പിന്നീട് മെട്രോയിൽ ഇരിക്കുന്നതിന്റെയും ചിത്രങ്ങൾ സമൂഹമാധ്യങ്ങളിൽ വൈറലായി.

ചൈനയിലാണ് രസകരമായ ഈ സംഭവം നടന്നത്. പിന്നില്‍ സോഫ ചുമന്ന് പ്ലാറ്റ്ഫോമുകള്‍ കയറുന്ന യുവാവിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഓഫിസില്‍ നിന്നും തിരികെ വീട്ടിലേക്കു പോകുമ്പോള്‍ സ്ഥിരമായി ട്രെയിനില്‍ സീറ്റ് കിട്ടാത്തതിനെ തുടര്‍ന്നാണ് ഇങ്ങനെ ചെയ്തതെന്ന് യുവാവ് പറയുന്നു.

മെട്രോ സ്റ്റാഫ് അംഗങ്ങളുടെ അനുമതിയോടെയാണ് സോഫ പ്ലാറ്റ്ഫോമിലും ട്രെയിനിനുള്ളിലും കയറ്റുന്നത്. മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. ഒരു ഡിസൈനറെ നേരില്‍ കണ്ടാണ് പിന്നില്‍ കൊളുത്തിയിടാന്‍ സാധിക്കുന്ന തരത്തില്‍ ഭാരം കുറവുള്ള സോഫയുണ്ടാക്കിയതെന്നും യുവാവ് പറഞ്ഞു.

English Summary: Man so fed up with not getting train seat he carries sofa around to sit on

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com