ADVERTISEMENT

ന്യൂഡൽഹി∙ അടുത്ത വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ സ്ത്രീകളെ മാത്രം പങ്കെടുപ്പിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നതായി റിപ്പോർട്ട്. സേനയിലും മറ്റു മേഖലകളിലും സ്ത്രീ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കർത്തവ്യപഥിലെ റിപ്പബ്ലിക് ദിന പരേഡിലെ മാർച്ച് പാസ്റ്റിലും ബാൻഡ് സംഘത്തിലും നിശ്ചലദൃശ്യങ്ങളിലും സ്ത്രീകളെ മാത്രം പങ്കെടുപ്പിക്കാൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. 

ഇതു സംബന്ധിച്ച പ്രതിരോധ മന്ത്രാലയം സായുധ സേനയ്ക്കും പരേഡ് നടത്തിപ്പുമായി ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾക്കും കത്തയച്ചതായാണ് വിവരം.  കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും സാംസ്കാരിക നഗര വികസന മന്ത്രാലത്തെയും ഇതു സംബന്ധിച്ച് വിവരം ധരിപ്പിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. പരേഡിൽ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്നത് സംബന്ധിച്ച കത്ത് ലഭിച്ചിട്ടുണ്ടെന്നും അതിൽ ചർച്ചകൾ നടന്നുവരികയാണെന്നുമാണ് സേന വൃത്തങ്ങൾ ദേശീയമാധ്യമത്തെ അറിയിച്ചത്.

സേനയിൽ സ്ത്രീ ശാക്തീകരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പ്രതിരോധ സേനകളും അർധസൈനിക വിഭാഗങ്ങളും സ്ത്രീകളെ  കമാൻഡർമാരായും ഡപ്യൂട്ടി കമാൻഡർമാരായും നിയോഗിച്ചിരുന്നു. 2015ലാണ് ആദ്യമായി മൂന്നു സേനാ വിഭാഗങ്ങളിൽനിന്നുമുള്ള വനിത വിഭാഗം പരേഡിൽ പങ്കെടുത്തത്. 2019ൽ ക്യാപ്റ്റൻ ശിഖ സുരഭി ഇന്ത്യൻ ആർമിയുടെ ഡെയർഡെവിൽസ് ടീമിന്റെ ഭാഗമായി ബൈക്ക് സ്റ്റൻഡിൽ പങ്കെടുത്തു. 2020ൽ ക്യാപ്റ്റൻ ടാനിയ ഷേർഗിൽ കരസേനയുടെ സിഗ്നൽ കോർ എന്ന പുരുഷ സംഘത്തെ നയിച്ചു. 2021ല്‍ ഫ്ലൈറ്റ് ലഫ്റ്റനന്റ് ഭാവനാ കാന്ത് പരേഡില്‍ പങ്കെടുക്കുന്ന ആദ്യത്തെ വനിതാ യുദ്ധവിമാന പൈലറ്റായി.

English Summary: All-Women Parade Next Republic Day: Centre's Memo To Forces

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com