ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് സഹകരണ പെൻഷൻ വാങ്ങുന്നവരുടെ മെഡിക്കൽ അലവൻസ്, ആശ്വാസ് പെൻഷൻ എന്നിവ വർധിപ്പിച്ചതായി സഹകരണമന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ഇതനുസരിച്ച് പെൻഷൻകാരുടെ മെഡിക്കൽ അലവൻസ് 500 രൂപയിൽനിന്ന് 600 രൂപയായും, ഇതര സഹകരണ പെഷൻകാരുടെ മെഡിക്കൽ അലവൻസ് 300 രൂപയിൽനിന്ന് 500 രൂപയായും കുടുംബ പെൻഷൻകാരുടെ മെഡിക്കൽ അലവൻസ് 250 രൂപയിൽനിന്ന് 300 രൂപയായുമാണ് വർധിപ്പിച്ചിരിക്കുന്നത്.

ആശ്വാസ് പെൻഷൻ 1500രൂപയിൽ നിന്ന് 1750 രൂപയായി വർധിപ്പിച്ചു. ഏപ്രിൽ ഒന്നു മുതൽ വർധനവിന് മുൻകാലപ്രാബല്യം ഉണ്ടായിരിക്കും.
നിലവിലുള്ള പെഷൻഫണ്ടിൽ നിന്നാണ് ഇതിനാവശ്യമായ തുക നൽകുക. സഹകരണ ജീവനക്കാരുടെ പെൻഷൻ സമഗ്രമായി പരിഷ്‌കരിക്കുന്നതിനായി അർധ ജുഡീഷ്യൽ സ്വഭാവമുള്ള സമിതിയെ നിയോഗിക്കുന്നതിനായി തീരുമാനിച്ചെന്നും മന്ത്രി അറിയിച്ചു. സഹകരണ ജീവനക്കാരുടെ പെൻഷൻ സംഘടനകൾ ദീർഘകാലമായി ഉന്നയിച്ച ആവശ്യങ്ങളാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.

English Summary: Medical Allowance of Co-Operative Pensioners Has Been Increased

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com