ADVERTISEMENT

ന്യൂഡൽഹി∙ ഫ്രഞ്ച് കമ്പനി ഡാസോ ഏവിയേഷൻ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് എയറോസ്ട്രക്ചറുമായുള്ള റഫാൽ ഇടപാടിൽനിന്നു പിന്മാറിയേക്കുമെന്നു റിപ്പോർട്ട്. സംയുക്ത സംരംഭമായി ആരംഭിച്ച ഡാസോ റിലയൻസ് എയറോസ്ട്രക്ചറിലേക്ക് കൃത്യമായ നിക്ഷേപവിഹിതം ഒടുക്കുന്നതിൽ അനിൽ അംബാനി വീഴ്ച വരുത്തിയതാണ് കമ്പനി പിന്മാറാനുള്ള കാരണമെന്ന് ന്യൂഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ടിൽ‌ പറയുന്നു.

2017ൽ ഫ്രാൻസിൽനിന്ന് 36 റഫാൽ ഫൈറ്റർ ജെറ്റുകൾ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തിനു പിന്നാലെയായിരുന്നു സംരംഭത്തിനു തുടക്കമിടാൻ കമ്പനികൾ ധാരണയിലെത്തിയത്. 7.6 ബില്യൺ യുഎസ് ഡോളറിന്റെ ഇടപാടായിരുന്നു ഇത്. 51 ശതമാനം വിഹിതം റിലയൻസും 49 ശതമാനം ഡാസോയും വഹിക്കണമെന്നായിരുന്നു ധാരണ. 

ഫ്രാൻസിൽനിന്ന് ഇന്ത്യ പുതുതായി 26 റഫാൽ മറൈൻ ഫൈറ്ററുകൾ വാങ്ങുമെന്ന വാർത്തകൾക്കിടെയാണ് റിപ്പോർട്ട് പുറത്തുവന്നത്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ 14ന് ഫ്രാൻസ് സന്ദർശിക്കും. മുന്നോട്ടുള്ള ഇടപാടുകൾക്കായി ഡാസോ ഇന്ത്യയിൽനിന്നു പുതിയ ബിസിനസ് പങ്കാളിയെ തേടുന്നതായാണ് റിപ്പോർട്ട്.

അതേസമയം, റിലയൻസ് എയറോസ്ട്രക്ചർ മറ്റൊരു ഫ്രഞ്ച് കമ്പനിയായ തെയ്ൽസുമായി ധാരണയിലെത്താനുള്ള സാധ്യതയും റിപ്പോർട്ടിൽ പറയുന്നു. നാഗ്പുരിലെ പ്രത്യേക സാമ്പത്തിക മേഖലയായ മിഹാനിൽ 62 ഏക്കറിൽ സ്ഥിതിചെയ്യുന്ന ഡാസോ റിലയൻസ് എയറോസ്ട്രക്ചർ ലിമിറ്റഡാണ് നിലവിൽ ഇന്ത്യയിലെത്തിച്ച റഫാൽ വിമാനങ്ങളുടെ അറ്റകുറ്റപ്പണികളും മേൽനോട്ടവും നിർവഹിക്കുന്നത്. തെയ്ൽസുമായി ധാരണയിലെത്തിയാൽ പുതിയ സംയുക്ത സംരംഭത്തിനും തുടക്കമാകും.

English Summary: Dassault Aviation’s Rafale joint venture with Anil Ambani likely to be dissolved

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com