ADVERTISEMENT

ന്യൂഡൽഹി ∙ കാമുകനൊപ്പം ജീവിക്കാൻ അനധികൃതമായി അതിർത്തി കടന്നെത്തിയ പാക്കിസ്ഥാൻ വനിതയ്ക്ക് സിനിമയിൽ അവസരം. പാക്ക് ചാരസംഘടനയായ ഐഎസ്ഐ ഏജന്റാണെന്ന് ആരോപണം നേരിടുന്ന സീമ ഹൈദറിന് റോ (റിസർച്ച് ആൻഡ് അനാലിസിസ് വിങ്) ഉദ്യോഗസ്ഥയുടെ വേഷം നൽകാനാണ് നീക്കം. പബ്ജി ഗെയിം കളിക്കുന്നതിനിടെ പരിചയപ്പെട്ട കാമുകനെ തേടി മേയിലാണ് മുപ്പതുകാരിയായ സീമ ഉത്തർപ്രദേശിലെത്തിയത്. 

ജനി ഫയർഫോക്സ് പ്രൊഡക്‌ഷൻ ഹൗസിനുവേണ്ടി നിർമിക്കുന്ന ചിത്രത്തിനായി സംവിധായകൻ ജയന്ത് സിൻഹ, ഭരത് സിങ് എന്നിവർ സീമയുടെ ഒഡിഷൻ നടത്തി. ഉദയ്പുരിൽ ഭീകരർ വധിച്ച തയ്യൽക്കാരൻ കനയ്യ ലാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ചിത്രമാണ് നിർമിക്കുന്നത്. ‘എ ടൈലർ മർഡർ സ്റ്റോറി’ എന്നാണ് സിനിമയുടെ പേര്. സിനിമയിൽ അഭിനയിക്കുന്നതിന് സീമ ഇതുവരെ സമ്മതം നൽകിയിട്ടില്ല.

ഉത്തർ പ്രദേശ് ഭീകര വിരുദ്ധ സേനയുടെ (എടിഎസ്) ക്ലീൻ ചിറ്റ് ലഭിച്ചശേഷമേ സിനിമയിൽ അഭിനയിക്കാനാകൂ എന്ന് സീമ പറഞ്ഞു. തുന്നൽ കടയിൽ തണി തുന്നിക്കാനെന്ന വ്യാജേനെ എത്തിയവരാണ് കനയ്യ ലാലിനെ വധിച്ചത്. പ്രവാചകനുമായി ബന്ധപ്പെട്ട് മുൻ ബിജെപി നേതാവ് നൂപുർ ശർമ നടത്തിയ വിവാദ പരാമർശത്തിൽ അവരെ പിന്തുണച്ച് കനയ്യ ലാൽ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു.

തുടർന്നാണ് മുഹമ്മദ് റിയാസ് അടാരി, ഗൗസെ മുഹമ്മദ് എന്നിവർ പട്ടാപ്പകൽ കനയ്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. അമിത് ജനിയാണ് ചിത്രത്തിന്റെ നിർമാണം. സീമ ഹിന്ദുമതത്തിലേക്ക് മാറുന്നതിനെ ജനി സ്വാഗതം ചെയ്തു. ജനിയുടെ കാൽ തൊട്ട് വന്ദിച്ച് സീമ അനുഗ്രഹവും തേടി. സിനിമ ആരംഭിക്കുന്നതിന് എടിഎസ് റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് ജനി പറഞ്ഞു. 

English Summary: Seema Haider to Play RAW agent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com