ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാന ചലച്ചിത്ര അവാർഡ് വിവാദത്തിൽ, സിനിമ-സാംസ്കാരിക മന്ത്രി സജി ചെറിയാന് ചലച്ചിത്ര അക്കാദമി വിശദീകരണം നൽകി. ബാഹ്യമായ ഒരു ഇടപെടലും അവാർഡ് നിർണയത്തിൽ ഉണ്ടായിട്ടില്ലെന്ന് മന്ത്രിയെ അക്കാദമി അറിയിച്ചു.

‘‘ഒരു തരത്തിലുള്ള സമ്മർദ്ദവും ഉണ്ടായിട്ടില്ല. അവാർഡ് നിർണയത്തിൽ അക്കാദമി ചെയർമാന്‍ രഞ്ജിത്ത് ഇടപെട്ടു എന്ന ആരോപണം ശരിയല്ല. എല്ലാ അവാർഡുകളും ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്. ജൂറിയിൽ ആരും എതിരഭിപ്രായം പ്രകടിപ്പിച്ചിട്ടില്ല. ‘പത്തൊമ്പതാം നൂറ്റാണ്ടി’നെ പരിഗണിച്ചു എന്നതിന്റെ തെളിവാണു ചിത്രത്തിനു കിട്ടിയ മൂന്ന് അവാർഡുകൾ’’– വിശദീകരണത്തിൽ പറയുന്നു. 

സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ രഞ്ജിത്ത് ഇടപെട്ടുവെന്നും ‘പത്തൊമ്പതാം നൂറ്റാണ്ടി’നെ അവഗണിച്ചുവെന്നും സംവിധായകൻ വിനയൻ ആരോപിച്ചിരുന്നു. രഞ്ജിത്തിനെതിരെ വിനയൻ മുഖ്യമന്ത്രി പിണറായി വിജയന് പരാതിയും നൽകിയിരുന്നു. വിനയൻ നൽകിയ പരാതി പരിശോധിക്കാൻ മുഖ്യമന്ത്രി സാംസ്കാരിക വകുപ്പിന് നിർദ്ദേശം നൽകി.

English Summary: Vinayan's Allegations: Chalachitra Academy's Explanation to Minister Saji Cherian

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com