ADVERTISEMENT

ന്യൂഡൽഹി∙ നിയന്ത്രണ രേഖയിലൂടെ ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിന്റെ വിഡിയോ പുറത്തുവിട്ട് ഇന്ത്യൻ സൈന്യം. അതിർത്തിമേഖലകളിൽ സ്ഥാപിച്ച തെർമൽ ക്യാമറകളിലെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. വനത്തിലൂടെ ഇരുട്ടിന്റെ മറവിൽ രണ്ട് പേർ നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതിന്റെ ദൃശങ്ങളാണ് പുറത്തുവന്നത്. തിങ്കളാഴ്ച രാവിലെയാണ് രണ്ട് പേർ നുഴഞ്ഞു കയറാൻ ശ്രമിച്ചത്. സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. ഹിസ്ബുൽ മുജാഹിദീൻ ഭീകരൻ മുനീർ ഹുസൈൻ ആണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. 

സുരക്ഷാ സേനയ്ക്കെതിരെ നിരവധി ആക്രമണങ്ങൾ ആസൂത്രണം ചെയ്തത് മുനീർ ആണെന്ന് സൈനികവൃത്തങ്ങൾ പറഞ്ഞു. ഇസ്‌ലാമാബാദിൽ നടന്ന ഹിസ്ബുൾ മുജാഹിദീന്റെ ഉന്നതതല യോഗത്തിൽ മുനീർ പങ്കെടുത്തിരുന്നു. രജൗറി, പൂഞ്ച് ജില്ലകളിൽ ഭീകരാക്രമണം നടത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു യോഗം. മുതിർന്ന ഭീകരരെ ജമ്മുകശ്മീരിലേക്ക് അയയ്ക്കാനാണ് ഹിസ്ബുൽ മുജാഹിദീൻ ശ്രമിക്കുന്നത്. യുവാക്കളെ ഉൾപ്പെടെ സംഘടനയിലേക്ക് ചേർക്കാനാണ് നീക്കമെന്നും ആർമി അറിയിച്ചു. 

English Summary: Infiltration attempt near line of control seen on thermal cameras

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com