ADVERTISEMENT

മുംബൈ ∙ പ്രമുഖ ഓൺലൈൻ ഫർണിച്ചർ പ്ലാറ്റ്ഫോമായ പെപ്പർഫ്രൈയുടെ സഹസ്ഥാപകൻ അംബരീഷ് മൂർത്തി (51) അന്തരിച്ചു. കമ്പനിയുടെ മറ്റൊരു സഹസ്ഥാപകനായ ആശിഷ് ഷാ സമൂഹമാധ്യമത്തിലാണു മരണവിവരം അറിയിച്ചത്. രാജ്യത്തെ അസംഘടിത ഫർണിച്ചർ നിർമാണ വിപണനമേഖലയെ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിച്ച സ്ഥാപനമാണു പെപ്പർഫ്രൈ.

‘‘എന്റെ സുഹൃത്തും മാർഗദർശിയും സഹോദരനും ആത്മമിത്രവുമായ അംബരീഷ് മൂർത്തി ഇനിയില്ലെന്ന, തീവ്രദുഃഖവും ഞെട്ടലുമുണ്ടാക്കുന്ന വിവരം അറിയിക്കുന്നു. കഴിഞ്ഞദിവസം രാത്രി ലേയിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. അദ്ദേഹത്തിന്റെ ആത്മശാന്തിക്കായും, വിഷമഘട്ടം മറികടക്കാൻ കുടുബത്തിനും അടുപ്പക്കാർക്കും ശക്തി കിട്ടാനുമായി പ്രാർഥിക്കുക.’’ – ആശിഷ് ഷാ എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിച്ചു.

ബൈക്ക് സഞ്ചാരം ഇഷ്ടപ്പെട്ടിരുന്ന മൂർത്തി, മുംബൈയിൽനിന്നു ലഡാക്കിലേക്കുള്ള യാത്രയിലായിരുന്നു. യാത്രയുടെ ചിത്രങ്ങളും വിഡിയോയും തന്റെ ഇൻസ്റ്റഗ്രാം പേജിൽ മൂർത്തി പങ്കുവച്ചിട്ടുണ്ട്. ഐഐടി കൊൽക്കത്ത, ഡൽഹി കോളജ് ഓഫ് എൻജിനീയറിങ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 2011ലാണ് പെപ്പർഫ്രൈ ആരംഭിച്ചത്. 2020ലെ കണക്കുപ്രകാരം 500 ദശലക്ഷം ഡോളറാണു പെപ്പർഫ്രൈയുടെ മൂല്യം.

English Summary: Pepperfry Co-Founder, On Mumbai-Ladakh Bike Ride, Dies Of Cardiac Arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com