ADVERTISEMENT

കണ്ണൂർ∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം ധാര്‍ഷ്ട്യത്തിനും ധിക്കാരത്തിനും ജീര്‍ണിച്ച ഭരണത്തിനുമെതിരായ ജനവിധിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനും ധിക്കാരത്തിനും ജീര്‍ണിച്ച ഭരണത്തിനും എതിരായ അതിതീവ്രവികാരം പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. കേരളത്തിലെ ജനങ്ങള്‍ ഈ ജനവിധിയിലൂടെ എല്‍ഡിഎഫ് സര്‍ക്കാരിന് കൃത്യമായ സന്ദേശം നല്‍കി. കോണ്‍ഗ്രസ് ശക്തിപ്പെടണമെന്ന് ആഗ്രഹിക്കുന്ന എല്ലാ ജനാധിപത്യ വിശ്വാസികള്‍ക്കും ആവേശം നല്‍കുന്ന തിരഞ്ഞെടുപ്പ് ഫലം. യുഡിഎഫിന്റെ ആത്മവിശ്വാസം വര്‍ധിച്ചു. ഐക്യത്തോടുള്ള സംഘടനാ പ്രവര്‍ത്തനത്തിന്റെ കൂടി വിജയമാണിത്. 

കെപിസിസി പ്രസിഡന്റ് ഉള്‍പ്പെടെ എല്ലാ നേതാക്കളും മണ്ഡലത്തില്‍ ക്യാമ്പ് ചെയ്തു പ്രവര്‍ത്തിച്ചു. സിപിഎമ്മിന് ശക്തമായ അടിത്തറയുള്ള മണ്ഡലമായ പുതുപ്പള്ളിയില്‍  യഥാര്‍ത്ഥ സിപിഎം അനുഭാവികളെ വോട്ടും യുഡിഎഫിന് ലഭിച്ചു. അവര്‍ പിണറായി ഭരണത്തെ അത്രത്തോളം മടുത്തു. ബിജെപിയുടെ പിന്തുണ കോണ്‍ഗ്രസിന് വേണ്ട. അവരുമായി ഒരിക്കലും സന്ധിചെയ്യാത്ത പ്രസ്ഥാനം കോണ്‍ഗ്രസാണ്. അത്തരം ഒരു ആരോപണം സിപിഎം ഉന്നയിക്കുന്നത് തോല്‍വിയുടെ ആഘാതത്തിന്റെ ജാള്യത കുറയ്ക്കാനാണ്. ഉപതിരഞ്ഞെടുപ്പ് ഫലം ഉമ്മന്‍ ചാണ്ടിയുടെ ജനസ്വീകാര്യതയ്ക്കുള്ള അംഗീകാരം കൂടിയാണ്. ജീവിച്ചിരുന്ന ഉമ്മന്‍ ചാണ്ടിയേക്കാള്‍ മരിച്ച ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയ സിപിഎമ്മിന്റെ രാഷ്ട്രീയത്തിനെതിരായ ജനവികാരവും തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചു.  യുഡിഎഫിന്റെ വിജയത്തെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചെന്നും വേണുഗോപാല്‍ അറിയിച്ചു.

 

English Summary: KC.Venugopal reaction on Puthuppally byelection result

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com