ADVERTISEMENT

തിരുവനന്തപുരം∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് കനത്ത പരാജയം ഏറ്റവാങ്ങിയതിനു പിന്നാലെ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. ഇനി ഒരു തിരഞ്ഞെടുപ്പും നടക്കാനില്ല എന്ന തരത്തിലുള്ള പ്രചരണമാണ് നടക്കുന്നത്. 2021ലെ തിരഞ്ഞെടുപ്പിലും സർക്കാരിനെതിരെ വിവിധ വിഷയങ്ങൾ വന്നപ്പോൾ, ജനങ്ങൾ കൃത്യമായി ബാലറ്റിലൂടെ മറുപടി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

‘‘പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞതിന് അപ്പുറത്തേക്ക് ഒന്നും പറയാനില്ല. കേരളത്തിൽ നടക്കാൻ ഇനി ഒരു തിരഞ്ഞെടുപ്പുമില്ല, ഇതോടു കൂടി തിരഞ്ഞെടുപ്പ് കഴിഞ്ഞു എന്നു തോന്നിപ്പിക്കുന്ന നിലയിൽ ലോകം കീഴടക്കിയ സംഭവം പോലെ വാർത്തയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനു പിന്നിൽ കൃത്യമായ രാഷ്ട്രീയമുണ്ട്. കേരളത്തിലെ എൽഡിഎഫ് ആകെ ദുർബലപ്പെട്ടു, സർക്കാർ ആകെ പ്രയാസത്തിലാണ് എന്നൊക്കെ വരുത്തി തീർക്കാനാണ് ആ രാഷ്ട്രീയം. ഇത് എല്ലാക്കാലത്തും ശ്രമിച്ചതാണ്. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആരൊക്കെ ഏതൊക്കെ വകുപ്പിലെ മന്ത്രിയാകും എന്നതായിരുന്നു യുഡിഎഫുകാർ നടത്തിയ ചർച്ച. 

എന്നാൽ 2021ലെ നിയമസഭ തിരഞ്ഞെുപ്പിൽ കൂടുതൽ സീറ്റു നേടി കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു തുടർഭരണമുണ്ടായി. ഇപ്പോ നടക്കുന്നതൊക്കെ ബോധപൂർവമായ ഒരു പ്രചരണമാണ്. എല്ലാം കീഴടക്കി കഴിഞ്ഞു എന്നൊരു പ്രചരണമാണ്. അത് ഒരുകണക്കിന് നല്ലതാണ്. യുഡിഎഫിൽ വലിയ നിലയിൽ അഹങ്കാരവും മറ്റു ചിന്താഗതികളും അധികാരം പങ്കിടുന്ന ചർച്ചയുമൊക്കെ വളരും. ഞങ്ങളെ സംബന്ധിച്ചിടത്തോളം പാർട്ടി സെക്രട്ടറി കാര്യങ്ങള്‍ വ്യക്തമാക്കി കഴിഞ്ഞു. ജനവിധി മാനിക്കുന്നു. എന്തെങ്കിലും കാര്യങ്ങൾ കൂടുതൽ പരിശോധിക്കേണ്ടതുണ്ടോ എന്നതു വിശകലനം നടത്തും. ജനവിധി മാനിച്ചാണ് പോകുന്നത്. 2021ലെ തിരഞ്ഞെടുപ്പിലും സർക്കാരിനെതിരെ വിവിധ വിഷയങ്ങൾ വന്നപ്പോൾ, ജനങ്ങൾ കൃത്യമായി ബാലറ്റിലൂടെ മറുപടി പറഞ്ഞിട്ടുണ്ട്, ആ പാരമ്പര്യം കേരളത്തിനുണ്ട്’’– മുഹമ്മദ് റിയാസ് പറഞ്ഞു. 

English Summary: Minister Mohammed Riyas on Puthuppally Election result

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com