ADVERTISEMENT

തൊടുപുഴ∙ പള്ളിവാസലിലെ റിസോർട്ട് ജീവനക്കാരനായ യുവാവിന്റെ ആത്മഹത്യ ഓൺലൈൻ ഗെയിമിന് ഇരയായെന്ന് പൊലീസ്. കാസർകോട് വെള്ളരിക്കുണ്ട്, റാണിപുരം പാറയ്‌ക്കൽ റെജി–റെജീന ദമ്പതികളുടെ മകൻ പി.കെ.റോഷ് (23)ന്റെ മരണത്തിലാണ് പൊലീസിന്റെ വെളിപ്പെടുത്തൽ. ഇയാൾ പള്ളിവാസൽ ആറ്റുകാട് വെള്ളച്ചാട്ടത്തിന് സമീപമുള്ള റിസോർട്ടിലെ ജീവനക്കാരനായിരുന്നു. 

പൊലീസിന്റെ അന്വേഷണത്തിലാണ് ഓൺലൈൻ ഗെയിമിലൂടെ പണം നഷ്ടമായതിനെ തുടർന്നാണ് മരണമെന്ന് സ്ഥിരീകരിച്ചത്. ഇതുസംബന്ധിച്ച വിവരം സഹപ്രവർത്തകരുടെ മൊഴിയിൽ നിന്നാണ്  ലഭിച്ചത്. റോഷ് കുറച്ചുനാളുകളായി ഓൺലൈൻ ഗെയിം കളിച്ചിരുന്നു. ആദ്യഘട്ടത്തിൽ റോഷിന് പണം ലഭിച്ചിരുന്നു. എന്നാൽ പിന്നീട് കളിച്ചുനേടിയ പണം ലഭിക്കുന്നതിനായി 60,000 രൂപ അടയ്‌ക്കാൻ ഗെയിം കമ്പനി ആവശ്യപ്പെട്ടു. കടം വാങ്ങി പണം നൽകിയിട്ടും പണം ലഭിക്കാത്തതിനാലാകാം ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞു.

ബുധനാഴ്ച രാത്രി എട്ടരയ്‌ക്കാണ് റിസോർട്ടിനു സമീപമുള്ള മരത്തിൽ തൂങ്ങിയ നിലയിൽ ഇയാളെ സഹപ്രവർത്തകർ കണ്ടത്.  ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. 

ജോലി ചെയ്ത് ലഭിക്കുന്നതും കടം വാങ്ങിയും ലക്ഷങ്ങൾ ഓൺലൈൻ ഗെയിമിൽ നഷ്‌ടപ്പെട്ടതായാണ് വിവരം.  വീട്ടിലെ ഏകമകനായ റോഷ്, ഏതാനും ദിവസം മുൻപ് തന്റെ സഹോദരിക്ക് മാരകരോഗം ബാധിച്ചെന്നും അടിയന്തിര ചികിത്സ വേണമെന്നും സഹായം നൽകണമെന്നും സഹപ്രവർത്തകരോട് കള്ളം പറഞ്ഞിരുന്നു. എല്ലാവരും ചേർന്ന് 80,000 രൂപ കഴിഞ്ഞ ദിവസം പിരിച്ചു നൽകിയിരുന്നു. ഈ പണവും ഇയാൾ നഷ്ടപ്പെടുത്തിയതായാണ് വിവരം.

English Summary: Man dies by suicide in Idukki after losing money in online game

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com