ADVERTISEMENT

ലണ്ടൻ∙  ബ്രിട്ടനിൽ ഋഷി സുനക് സർക്കാർ സിഗരറ്റ് നിരോധിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം അവസാനം ന്യൂസീലൻഡ് നടപ്പാക്കിയതിനു സമാനമായി സിഗരറ്റ് നിരോധനത്തിന് ബ്രിട്ടൻ ഒരുങ്ങുകയാണെന്നാണ് ‘ദ് ഗാർഡിയൻ’ ആണ് റിപ്പോർട്ട് ചെയ്തത്. 2009 ജനുവരി ഒന്നിനു ശേഷം ജനിച്ച ആർക്കും സിഗരറ്റ് വിൽക്കരുതെന്നാണ് ന്യൂസീലൻഡ് ഉത്തരവിറക്കിയത്. 

വരും തലമുറയെ പുകയില ഉൽപന്നങ്ങൾ വാങ്ങുന്നതിൽനിന്ന് വിലക്കുകയാണ് യുകെ സർക്കാർ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്. 2030 ഓടെ രാജ്യം പുകവലിമുക്തമാക്കുക എന്ന ലക്ഷ്യം മുന്നിൽകണ്ടു കൊണ്ട് പുകവലിക്കുന്നവരുടെ എണ്ണം കുറച്ചുകൊണ്ടുവരാൻ നടപടികൾ സ്വീകരിച്ചു തുടങ്ങിയെന്ന് ബ്രിട്ടിഷ് സർക്കാരിന്റെ വക്താവ് റോയിട്ടേഴ്സിനെ അറിയിച്ചു.

അടുത്ത വർഷം ബ്രിട്ടനിൽ തിരഞ്ഞെടുപ്പ് പ്രതീക്ഷിച്ചിരിക്കേയാണ് ഋഷി സുനക് സംഘത്തിന്റെ പുതിയ പരിഷ്കാരങ്ങൾ എന്നും റിപ്പോർട്ടുണ്ട്.  ഇ സിഗരറ്റ് നിയന്ത്രണത്തിന്റെ ഭാഗമായി കുട്ടികൾക്ക് ഇ സിഗരറ്റ് സാംപിളുകൾ നൽകുന്നതിൽനിന്ന് ചെറുകിട വ്യാപാരികളെ ബ്രിട്ടൻ വിലക്കിയിരുന്നു. അതുപോലെ ആരോഗ്യ, പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി  ഒറ്റത്തവണ ഉപയോഗിക്കുന്ന ഇ–സിഗരറ്റുകൾ 2024 ഓടെ റദ്ദാക്കണമെന്ന് ഇംഗ്ലണ്ടിലെയും വെയിൽസിലെയും കൗൺസിലുകൾ സർക്കാരിനോട് ആവശ്യപ്പെട്ടു. 

English Summary: Rishi Sunak May Ban Cigarettes In UK: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com