ADVERTISEMENT

തൊടുപുഴ ∙ കേരള കോൺഗ്രസ് ചെയർമാൻ കൂടിയായ പി.ജെ.ജോസഫിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം. മണി. ‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കുന്നത്’ എന്നതു പോലെയാണ് പി.ജെ.ജോസഫിന്റെ കാര്യമെന്ന് മണി പരിഹസിച്ചു. ജീവിതകാലം മുഴുവൻ എംഎൽഎയായിരുന്നിട്ട് ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘അദ്ദേഹം (പി.ജെ.ജോസഫ്) ഒഴിഞ്ഞുമാറേണ്ട സമയം കഴിഞ്ഞിരിക്കുകയാണ്. ചത്തതിനൊക്കുമേ ജീവിച്ചിരിക്കുന്നത് എന്ന പോലെയാണ് കാര്യം. സ്ഥാനങ്ങളിൽ‌ ചെറുപ്പക്കാരെ നിർത്തട്ടെ. എനിക്കിങ്ങനെ പറ്റില്ല. ഇത് എന്റെ അവസാനത്തെ ഏർപ്പാടാ. വയസ് 78 ആയി. ഇനി ചാകുന്നതുവരെ കുത്തി എംഎൽഎയായിരിക്കണോ? അതിനൊന്നും എന്നെ കിട്ടുകേല. എന്റെ പാർട്ടിയൊന്നും അങ്ങനെ നിർത്തുന്ന പാർട്ടി അല്ല. ജീവിതകാലം മുഴുവൻ എംഎൽഎ... വല്ല മണ്ണാങ്കട്ടയും ചെയ്യുമോ? അതുമില്ല.’ – എം.എം. മണി ചൂണ്ടിക്കാട്ടി.

സ്‌പൈസസ് പാർക്കിന്റെ ഉദ്ഘാടനത്തിൽ പി.ജെ. ജോസഫ് പങ്കെടുക്കാത്തതിനെതിരെ കഴിഞ്ഞ ദിവസം സിപിഎം സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലും എം.എം. മണി വിമർശനം ഉന്നയിച്ചിരുന്നു.

English Summary:

M.M. Mani against P.J. Joseph MLA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com