ADVERTISEMENT

കൊൽക്കത്ത∙ മൂന്നുസംസ്ഥാനങ്ങളിലെ ബിജെപിയുടെ വിജയം കോൺഗ്രസിന്റെ പരാജയമാണെന്ന് തൃണമൂൽ കൊൺഗ്രസ് അധ്യക്ഷ മമതാ ബാനർജി. ഇത് ജനങ്ങളുടെ പരാജയമല്ലെന്നും മമത പറഞ്ഞു. 

‘തെലങ്കാനയിൽ കോൺഗ്രസ് വിജയിച്ചു. മധ്യപ്രദേശ്,ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും അവർക്ക് വിജയിക്കാമായിരുന്നു. പക്ഷേ, ഇന്ത്യ മുന്നണിയിലെ ചില പാർട്ടികൾ വോട്ട് കുറച്ചു. ഇതാണ് യാഥാർഥ്യം. സീറ്റുകൾ പങ്കിടുന്നതിനെ കുറിച്ച് ഞങ്ങൾ നേരത്തെ തന്നെ പറഞ്ഞിരുന്നു. വോട്ട് ധ്രുവീകരണം സംഭവിച്ചതിലൂടെയാണ് അവർക്ക് അധികാരം നഷ്ടമായത്.’– മമതാ ബാനർജി പറഞ്ഞു. 

പ്രത്യയശാസ്ത്രങ്ങൾക്കൊപ്പം തന്ത്രങ്ങളും അനിവാര്യമാണ്. സീറ്റുവിഭജനം ശരിയായ രീതിയിൽ നടന്നാൽ 2024ൽ ബിജെപി അധികാരത്തിൽ എത്തില്ല. തെറ്റുകളിൽ നിന്ന് പാഠമുൾക്കൊണ്ട് മുന്നോട്ടു പോകണം. ഒറ്റക്കെട്ടായി നിന്ന് 2024ലെ തിര‍ഞ്ഞെടുപ്പിനെ നേരിടണമെന്നും മമത വ്യക്തമാക്കി. 

അഞ്ച് സംസ്ഥാനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ മാത്രമാണ് കോൺഗ്രസിന് ഭരണത്തിലെത്താൻ സാധിച്ചത്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ ബിജെപി അധികാരത്തിലെത്തിയപ്പോൾ മിസോറമിൽ 40 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ഒരു സീറ്റുമാത്രമാണ് കോൺഗ്രസ് നേടിയത്. 

English Summary:

Mamata Banarjie's Reaction On Election Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com