ADVERTISEMENT

ഭോപാൽ ∙ മധ്യപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ചില സിറ്റിങ് എംഎൽഎമാർ സ്വന്തം ഗ്രാമത്തിൽനിന്ന് 50 വോട്ടുകൾ‌പോലും ലഭിച്ചില്ലെന്ന് പരാതിപ്പെട്ടതായി കോൺഗ്രസ് നേതാവ് കമൽനാഥ്. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലം അദ്ഭുതപ്പെടുത്തിയെന്നും ക്രമക്കേട് നടന്നതായി സംശയിക്കുവെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി ഹൃദയഭൂമിയിൽ ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ ബിജെപി വിജയം നേടി രണ്ടുദിവസം പിന്നിടുമ്പോഴാണ് കമൽനാഥിന്റെ പ്രസ്താവന.

തിരഞ്ഞെടുപ്പ് പരാജയം വിശദമായി പരിശോധിക്കാൻ പാർട്ടി മത്സരത്തിനിറക്കിയ സ്ഥാനാർഥികളുമായി ചർച്ച നടത്തും. ഇതിനുശേഷം മാത്രമേ പരാജയ കാരണങ്ങളെന്തെന്ന് പറയാനാകൂ. തിരഞ്ഞെടുപ്പിന് മുൻപുവരെ സംസ്ഥാനത്ത് കോൺഗ്രസ് അനുകൂല തരംഗമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യതയെ ചോദ്യംചെയ്തുകൊണ്ട് കോൺഗ്രസ് എംപി ദിഗ്‌വിജയ സിങ്ങും രംഗത്തുവന്നു. ചിപ്പുള്ള ഏത് മെഷിനും ഹാക്ക് ചെയ്യാനാകുമെന്നായിരുന്നു ദിഗ്‌വിജയ സിങ് അഭിപ്രായപ്പെട്ടത്.

തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിലെ 230 അംഗ നിയമസഭയിലെ 163 സീറ്റും ബിജെപി സ്വന്തമാക്കി. കോൺഗ്രസ് 66 സീറ്റിലേക്ക് ഒതുങ്ങി. ഇഞ്ചോടിഞ്ച് പോരാട്ടമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങളെ കടത്തിവെട്ടുന്നതായിരുന്നു ബിജെപിയുടെ ജയം. പരാജയത്തിനു പിന്നാലെ ജനങ്ങളുടെ തീരുമാനത്തെ അംഗീകരിക്കുന്നതായി കമൽനാഥ് പ്രതികരിച്ചിരുന്നു. പിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും രാജിവയ്ക്കാൻ കമൽനാഥിനുമേൽ സമ്മർദമുള്ളതായാണ് വിവരം.

English Summary:

"MLAs Didn't Get 50 Votes In Their Village. How's It Possible": Kamal Nath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com