ADVERTISEMENT

ന്യൂഡല്‍ഹി∙ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച രണ്ട് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ 10 ബിജെപി എംപിമാര്‍ രാജിവച്ചു. ഇതോടെ കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണിക്കു സാധ്യതയേറി. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര തോമര്‍, സഹമന്ത്രി പ്രഹ്‌ളാദ് പട്ടേല്‍, ഋതി പഥക്, രാകേഷ് സിങ്, ഉദയ് പ്രതാപ് സിങ്, രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, ദിയ കുമാരി, അരുണ്‍ സോ, ഗോമ്തി സായി തുടങ്ങിയവരാണ് രാജിവച്ചത്. രാജ്യസഭാ എംപിയായ കിരോരി ലാല്‍ മീണയും രാജി നല്‍കി. 

നരേന്ദ്ര തോമറും പ്രഹ്‌ളാദ് പട്ടേലും മധ്യപ്രദേശില്‍നിന്നാണു നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. ലോക്‌സഭാ എംപിമാരായ ബാബ ബാലക്‌നാഥ്, രേണുകാ സിങ് എന്നിവര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചെങ്കിലും ഇതുവരെ രാജി സമര്‍പ്പിച്ചിട്ടില്ല.

English Summary:

10 BJP MPs including 2 ministers resign from Lok Sabha after assembly poll win

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com