ADVERTISEMENT

ബെംഗളൂരു∙ പ്രമുഖ കന്നഡ നടി ലീലാവതി (85) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വെള്ളിയാഴ്ച വൈകിട്ട് ബെംഗളൂരു നെലമംഗലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറേ വർഷങ്ങളായി മകൻ നടൻ വിനോദ് രാജിനൊപ്പം നെലമംഗലയിലായിരുന്നു താമസം. മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, മുൻ മുഖ്യമന്ത്രിമാരായ ബി.എസ്.യെഡിയൂരപ്പ, ബസവരാജ് ബൊമ്മൈ, എച്ച്.ഡി.കുമാരസ്വാമി എന്നിവരുൾപ്പെടെ അനുശോചനം രേഖപ്പെടുത്തി.

കന്നഡ, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി 600ലധികം സിനിമകളിൽ അഭിനയിച്ചു. കന്നഡയിൽ മാത്രം നാനൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടിയിലാണ് ജനനം. ലീലാ കിരൺ എന്നായിരുന്നു ആദ്യപേര്. ശ്രീ സാഹിത്യ സാമ്രാജ്യ നാടക കമ്പനിയിലൂടെയാണ് അഭിനയ തുടക്കം. ചഞ്ചല കുമാരി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. ഭക്ത കുംബര, ശാന്ത തുകാരം, ഭട്ക പ്രഹ്ലാദ, മംഗല്യ യോഗ, മന മെച്ചിദ മദാദി എന്നിവയിലെ അഭിനയത്തിലൂടെ ശ്രദ്ധേയയായി. പ്രമുഖ കന്നഡ നടൻ ഡോ. രാജ്കുമാറിനൊപ്പം നിരവധി സിനിമകളിൽ വേഷമിട്ടു. രണ്ടു തവണ ദേശീയ പുരസ്കാരവും ആറ് തവണ സംസ്ഥാന പുരസ്കാരവും നേടി.

English Summary:

Legendary Kannada actress Leelavathi passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com