ADVERTISEMENT

ന്യൂഡൽഹി∙ മുൻ കേന്ദ്രമന്ത്രി വിഷ്ണു ദേവ് സായി ഛത്തീസ്ഗഡ് മുഖ്യമന്ത്രിയാകും. റായ്പുരിൽ ചേർന്ന പുതുതായി തിരഞ്ഞെടുക്കപ്പെട്ട 54 ബിജെപി എംഎൽഎമാരുടെ യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് രണ്ടു ഉപമുഖ്യമന്ത്രിമാരുണ്ടാകുമെന്നാണ് വിവരം. 

ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ, ആകെയുള്ള 90 സീറ്റിൽ ബിജെപി 54 സീറ്റ് നേടിയിരുന്നു. തിരഞ്ഞെടുപ്പിൽ ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നില്ല.

ദലിത് നേതാവായ വിഷ്ണു ദേവ് സായി, കുങ്കുരി നിയമസഭാ സീറ്റിൽ നിന്ന് 87,604 വോട്ടുകൾക്കാണ് വിജയിച്ചത്. ഒന്നാം മോദി മന്ത്രിസഭയിൽ ഉരുക്കു സഹമന്ത്രിയായിരുന്നു. ഛത്തീസ്ഗഡിലെ റായ്ഗഡിൽ നിന്ന് നാലു തവണ ലോക്സഭാംഗമായി. 2020 മുതൽ 2022 വരെ ഛത്തീസ്ഗഡ് ബിജെപി അധ്യക്ഷനുമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com