ADVERTISEMENT

റായ്പുർ∙ ഛത്തീസ്ഗഡില്‍ മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ രമൺ സിങ് സ്പീക്കറാകും. സംസ്ഥാന ബിജെപി അധ്യക്ഷനും ഒബിസി നേതാവുമായ അരുൺ സാവോയും ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള വിജയ് ശർമയും ഉപമുഖ്യമന്ത്രിമാരാകും. മുൻ കേന്ദ്രമന്ത്രിയും ദലിത് നേതാവുമായ വിഷ്ണു ദേവ് സായിയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തിരുന്നു. 

രജപുത്ര വിഭാഗത്തിൽപ്പെട്ട രമൺ സിങ്ങും അരുൺ സാവോയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുൻനിരയിലുണ്ടായിരുന്നു. ബിജെപി ജനറൽ സെക്രട്ടറിയായ വിജയ് ശർമ, രമൺ സിങ്ങുമായി വളരെ അടുത്തയാളാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ കവർധ നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച അദ്ദേഹം, മന്ത്രിയും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അക്ബറിനെ 40,000 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.

English Summary:

Raman Singh New Chhattisgarh Speaker, Two Deputies For Vishnu Sai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com