ADVERTISEMENT

ന്യൂഡൽഹി∙ രശ്മിക മന്ദാനയ്ക്ക് പിന്നാലെ ഐശ്വര്യ റായിയുടെയും ഡീപ് ഫെയ്ക്ക് വിഡിയോ വൈറൽ. സ്വിമ്മിങ് പൂളിൽ കുളിക്കുന്നതിന്റെ വിഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ബാത്തിങ് ഐശ്വര്യ എന്ന പേരിൽ നവംബർ 28 മുതൽ വിഡിയോ സമൂഹമാധ്യമങ്ങളിലുണ്ട്. എന്നാൽ അടുത്തിടെയാണ് വിഡിയോ വൈറലാകുന്നത്.

പലരും ഐശ്വര്യ റായിയുടെ യഥാർഥ ചിത്രമാണെന്ന തരത്തിലാണ് പ്രതികരിച്ചിരിക്കുന്നത്. ചിലർ ഡീപ് ഫെയ്ക് വിഡിയോ ആണെന്ന് തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. കത്രിന കൈഫ്, കജോൾ, ആലിയ ഭട്ട് എന്നിവരുടെയും ഡീപ് ഫെയ്ക് വിഡിയോകൾ പ്രചരിച്ചിരുന്നു.  

സെലിബ്രിറ്റികളുടെ ഡീപ് ഫെയ്ക് വിഡിയോകൾ നിരന്തരമായി പ്രചരിക്കുന്നത് സർക്കാരിനുൾപ്പെടെ കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. നടി രശ്മിക മന്ദാനയുടെ ഡീപ് ഫെയ്ക് വിഡിയോ പുറത്തുവന്നതാണ് ചർച്ചകൾക്ക് തുടക്കം കുറിച്ചത്. ഇതിനു പിന്നാലെയാണ് ടൈഗർ 3 ചിത്രത്തിലെ കത്രീന കൈഫ് അവതരിപ്പിച്ച സംഘട്ടന രംഗത്തിന്റെ ഡീപ് ഫെയ്ക് ചിത്രം പുറത്തുവന്നത്. പിന്നീട് കജോൾ വസ്ത്രം മാറുന്നതിന്റെയും സാറാ തെൻഡുൽക്കറിന്റെയും ഡീപ് ഫെയ്ക്കുകൾ പുറത്തുവന്നതോടെ കനത്ത പ്രതിഷേധം ഉയർന്നു. അമിതാഭ് ബച്ചൻ ഉൾപ്പെടെ നിരവധി പേർ രംഗത്തുവന്നതോടെ വിവാദം ചൂടുപിടിച്ചു. ഇതിനു പിന്നാലെയാണ് അമിതാഭ് ബച്ചന്റെ മരുമകളായ ഐശ്വര്യയുടെയും വ്യാജ വിഡിയോ പുറത്തുവന്നത്. 

English Summary:

Aishwarya Rai Bachchan’s deepfake video goes viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com