ADVERTISEMENT

തിരുവനന്തപുരം∙ സെക്രട്ടറിയേറ്റിനുള്ളിൽ കരിങ്കൊടി പ്രതിഷേധം നടത്തി ആർഎസ്‌പിയുടെ യുവജന സംഘടയായ ആർവൈഎഫ് പ്രവർത്തകർ. നോർത്ത് ബ്ലോക്കിൽ മുഖ്യമന്ത്രിയുടെ ഓഫിസിന് മുന്നിലാണ് നവകേരള സദസ്സിനിടെയുണ്ടായ ആക്രമണങ്ങളിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആർവൈഎഫ് പ്രതിഷേധിച്ചത്.

ആർവൈഎഫ് സംസ്ഥാന ഭാരവാഹികളായ ആറംഗ സംഘമാണ് കരിങ്കൊടിയുമായി സെക്രട്ടേറിയറ്റിനുള്ളിൽ കടന്നത്. ഇവർ മുദ്രാവാക്യം ഉയർത്തിയതിന് പിന്നാലെ പൊലീസെത്തി ബലംപ്രയോഗിച്ച് കന്റോൺമെന്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. അതീവസുരക്ഷാ മേഖലയിലേക്കാണ് ആർവൈഎഫ് പ്രവർത്തകർ കടന്നുകയറിയത്. 

സംസ്ഥാന പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും നേതൃത്വത്തിലാണ് ഇവരെത്തിയത്. ഇവർ പാസെടുത്താണ് അകത്തുകയറിയതെന്നാണ് സൂചന. 

English Summary:

RYF workers protest in front of the Chief Ministers Office inside the Secretariat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com