ADVERTISEMENT

തിരുവനന്തപുരം ∙ ശ്രീകാര്യത്തു ഡ്രെയിനേജ് കുഴിയെടുക്കുന്നതിനിടെ മണ്ണിടി‍ഞ്ഞു അടിയിൽപ്പെട്ട രണ്ടു തൊഴിലാളികളെയും രക്ഷപ്പെടുത്തി. അയിരൂപ്പാറ സ്വദേശി വിനയൻ, ബിഹാർ സ്വദേശി ദീപക്ക് എന്നിവരെയാണ് പുറത്തെടുത്തത്. ഇവരെ ആശുപത്രിയിലേക്കു മാറ്റി. മൂന്നു മണിക്കൂറിലേറെ പരിശ്രമത്തിനൊടുവിലാണ് ദീപക്കിനെ പുറത്തെടുത്തത്. സീവേജ് പൈപ്പ് ലൈൻ ഇടാൻ കുഴിയെടുക്കുന്നതിനിടെ ഇരുവശങ്ങളിലുമായി വച്ചിരുന്ന മണ്ണ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.

English Summary:

Landslide accident while digging for drainage in trivandrum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com