ADVERTISEMENT

കീവ് ∙ യുക്രെയ്‌നില്‍ ആദ്യമായി ഡിസംബര്‍ 25ന് ക്രിസ്മസ് ആഘോഷം നടന്നു. റഷ്യന്‍ ആചാരം അനുസരിച്ച് ജൂലിയന്‍ കലണ്ടര്‍ പ്രകാരം ജനുവരി ഏഴിനായിരുന്ന  ക്രിസ്മസ് ആഘോഷത്തിന്റെ തീയതി സര്‍ക്കാര്‍ ഡിസംബര്‍ 25ലേക്കു മാറ്റുകയായിരുന്നു. റഷ്യക്കെതിരായ നീക്കത്തിന്റെ ഭാഗമായാണിതെന്നാണു സൂചന. എല്ലാ യുക്രെയ്ന്‍ പൗരന്മാരും ഒറ്റക്കെട്ടാണെന്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു. ക്രിസ്മസ് ഒരേ ദിനത്തില്‍ ഒരു വലിയ കുടുംബമായി ഒരുമയുള്ള രാജ്യമായി ഒന്നിച്ച് ആഘോഷിക്കുകയാണെന്നും സെലന്‍സ്‌കി പറഞ്ഞു. 

ഭൂരിപക്ഷം കിഴക്കന്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളും ജൂലിയന്‍ കലണ്ടര്‍ പിന്തുടര്‍ന്ന് ജനുവരി ഏഴിനാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. ജനുവരിയില്‍ ക്രിസ്മസ് ആഘോഷമെന്ന റഷ്യന്‍ പാരമ്പര്യം മറികടക്കാനായി ക്രിസ്മസ് ഡിസംബര്‍ 25ലേക്കു മാറ്റുന്ന നിയമം നടപ്പാക്കുമെന്ന് ജൂലൈയില്‍ സെലന്‍സ്‌കി പറഞ്ഞിരുന്നു.

English Summary:

In Snub to Russia, Ukraine Moves Christmas Date To December 25

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com