ADVERTISEMENT

ലണ്ടൻ∙ മോശം കാലാവസ്ഥയിൽ ആടിയുലഞ്ഞ് ലാൻഡ് ചെയ്യുന്ന വിമാനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. ലൊസാഞ്ചലസിൽ നിന്നെത്തി ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്ന വിമാനത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഗെരിറ്റ് കൊടുങ്കാറ്റിൽപ്പെട്ടാണ് ബോയിങ് 777 വിമാനം ആടിയുലഞ്ഞത്. കനത്ത കാറ്റിൽ വിമാനത്തിന്‍റെ ചിറക് റൺവേയിൽ നിലത്തേക്ക് ചെരിയുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ, പ്രശ്നങ്ങളില്ലാതെ വിമാനം  ലാൻഡ് ചെയ്യാൻ സാധിച്ചു. പത്ത് സെക്കൻഡോളം വിമാനം കാറ്റിൽ ആടിയുലഞ്ഞു.

പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഹീത്രൂ വിമാനത്താവളത്തിൽ നിരവധി വിമാനങ്ങൾ റദ്ദാക്കി. ഗെരിറ്റ് കൊടുങ്കാറ്റിനെ തുടർന്ന് ബ്രിട്ടന്‍റെ പല ഭാഗങ്ങളിലും ശക്തമായ കാറ്റും കനത്ത മഴയും തുടരുകയാണ്. ഇത് വിമാന സർവീസുകളെയും ട്രെയിൻ ഗതാഗതത്തെയുമെല്ലാം ബാധിച്ചു.

English Summary:

Boeing 777 makes 'terrifying' landing at London airport amid strong winds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com