ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹിയിലും സമീപ സംസ്ഥാനങ്ങളിലും വരുന്ന രണ്ട് ദിവസം കൊടുംതണുപ്പിന് സാധ്യത. മൂടൽ മഞ്ഞും ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഡല്‍ഹിയില്‍ വീണ്ടും വായുനിലവാര സൂചിക 400ന് മുകളിലെത്തി. കുറഞ്ഞ ശരാശരി താപനില 11 ഡിഗ്രിയില്‍ തുടരുകയാണ്. ഡല്‍ഹിക്ക് പുറമെ പഞ്ചാബ്, ചണ്ഡീഗഡ്, ഹരിയാന എന്നിവിടങ്ങളിലും മുന്നറിയിപ്പുണ്ട്.

മൂടൽ മഞ്ഞ് റോഡ്, റെയിൽ, വ്യോമ ഗതാഗതങ്ങളെ ബാധിച്ചു. മണിക്കൂറുകളാണ് വിമാനങ്ങളും ട്രെയിനുകളും വൈകുന്നത്. 27ന് ഡൽഹിയിൽനിന്ന് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം–കേരള എക്സ്പ്രസ് 20 മണിക്കൂർ വൈകി. ആവശ്യത്തിന് വെള്ളവും ശുചിമുറി സൗകര്യവും ഭക്ഷണവുമില്ലാതെ യാത്രക്കാർ ട്രെയിനിൽ ദുരിതത്തിലായി.

English Summary:

Delhi's temperature drops

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com