ADVERTISEMENT

ദാവോസ്∙ ലോകത്തിലെ അഞ്ച് അതിസമ്പന്നർ സമ്പാദ്യം ഇരട്ടിയാക്കിയെന്ന് റിപ്പോർട്ട്. 2020 മുതലാണ് ഇവരുടെ സമ്പത്ത് ഇരട്ടിയാകാൻ തുടങ്ങിയതെന്നും ദാവോസിലെ ഇക്കണോമിക്സ് ഫോറത്തിൽ ഓക്സ്ഫാം അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 2020ൽ അതിസമ്പന്നരുടെ ആസ്തി 405 ബില്യൻ ഡോളർ ആയിരുന്നത് കഴിഞ്ഞ വർഷം 869 ബില്യൻ ഡോളറായി വർധിച്ചു. അതേ സമയം 5 ബില്യൻ ആളുകൾ ദരിദ്രരായി മാറിയെന്നും റിപ്പോർട്ടിൽ പറയുന്നു. 

തൊഴിൽ വേതനം, ഭക്ഷ്യസാധനങ്ങളുടെ വില, മരുന്നുകളുടെ വില എന്നിവയെ സ്വാധീനിക്കാൻ കഴിയുന്ന തരത്തിൽ സർക്കാരുകൾ അധികാരം കുത്തകകൾക്ക് കൈമാറി‍. ഒഇസിഡി (ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡെവലപ്മെന്റ്) രാജ്യങ്ങളിൽ കോർപ്പറേറ്റ് നികുതികൾ 1980ൽ 48 ശതമാനമായിരുന്നത് 2022ൽ 23.1 ശതമാനമായി കുറഞ്ഞു. സാമ്പത്തിക അസമത്വം കുറയ്ക്കുന്നതിന് ലോകത്തിലെ കോടീശ്വരന്മാർക്ക് സമ്പത്ത് നികുതി ചുമത്തണമെന്ന് ഓക്സ്ഫാം ആവശ്യപ്പെട്ടു. അതിലൂടെ ഓരോ വർഷവും 1.8 ട്രില്യൺ ഡോളർ കണ്ടെത്താനാക‍ുമെന്നും റിപ്പോർട്ടിൽ പറയുന്നു. 

വൻകിട കമ്പനികൾ തൊഴിലാളികളെ ചൂഷണം ചെയ്ത് ഷെയർ ഹോൾഡർമാരെ കൂടുതൽ സമ്പന്നരാക്കുകയാണ്. നികുതി നൽകുന്നതിൽ തിരിമറി നടത്തുകയും സർക്കാരുകളെ സ്വകാര്യവത്കരിക്കുകയും ചെയ്യുന്നു. അധികാരം കുത്തക കമ്പനികൾക്ക് കൈമാറുന്ന സാഹചര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. 

English Summary:

5 Richest Have Doubled Wealth, 5 Billion Have Become Poorer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com