ADVERTISEMENT

കണ്ണൂർ∙ കണ്ണൂർ കോർപറേഷൻ മേയറായി മുസ്‌ലിം ലീഗിലെ മുസ്‍ലിഹ് മഠത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിന്റെ എൻ.സുകന്യയെ 17 വോട്ടുകൾക്കാണു യുഡിഎഫിലെ മുസ്‍ലിഹ് മഠത്തിൽ പരാജയപ്പെടുത്തിയത്.  ‌എൽഡിഎഫിന്റെ ഒരു വോട്ട് യുഡിഎഫിന് അധികം ലഭിച്ചു. ഏക ബിജെപി അംഗം വിട്ടുനിന്നു. 36 വോട്ടാണു മുസ്‍ലിഹ് മഠത്തിലിന് ലഭിച്ചത്. എൻ.സുകന്യയ്ക്ക് 18 വോട്ടും.

മു‌സ്‌ലിം ലീഗിലെ മുസ്‌ലിഹ് മഠത്തിൽ കണ്ണൂർ കോർപറേഷൻ മേയറായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ. ചിത്രം:സമീർ എ.അഹമ്മദ്∙മനോരമ
മു‌സ്‌ലിം ലീഗിലെ മുസ്‌ലിഹ് മഠത്തിൽ കണ്ണൂർ കോർപറേഷൻ മേയറായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ. ചിത്രം:സമീർ എ.അഹമ്മദ്∙മനോരമ

നിലവിൽ കോർപറേഷൻ കൗൺസിലിൽ മുസ്‍ലിം ലീഗിന്റെ പാർട്ടി ലീഡറാണു മുസ്‍ലിഹ് മഠത്തിൽ. ലീഗുമായുള്ള ധാരണപ്രകാരം കോൺഗ്രസിലെ ടി.ഒ.മോഹനൻ ഈ മാസം ഒന്നിനു മേയർ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണു തിരഞ്ഞെടുപ്പ് നടന്നത്. 

English Summary:

Muslih Madathil appointed as new Kannur Mayor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com