ADVERTISEMENT

കൊച്ചി ∙ കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്കിന്റെ മുൻ പ്രസിഡന്റും സിപിഐ മുൻ പ്രാദേശിക നേതാവുമായ എൻ.ഭാസുരാംഗന്റെ സ്വത്ത് എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണം ഇടപാടുമായി ബന്ധപ്പെട്ടാണ് ഇ.ഡി നടപടി. കുടുംബാഗംഗങ്ങൾ ഉൾപ്പെടെയുള്ളവരുടെ 1.02 കോടിയുടെ സ്വത്താണ് ഇ.ഡി കണ്ടുകെട്ടിയത്. 

കണ്ടല ബാങ്ക് ക്രമക്കേടിൽ ഭാസുരാംഗനും മക്കളും അടക്കം ആറു പ്രതികൾക്കെതിരെ ഏതാനും ദിവസങ്ങൾക്കു മുൻപ് ഇ.ഡി ആദ്യഘട്ട കുറ്റപത്രം നൽകിയിരുന്നു. 3.22 കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇ.ഡി കുറ്റപത്രത്തിൽ പറയുന്നത്. ഇ.ഡി അന്വേഷണം പുരോഗമിക്കുന്നതിനിടെ സിപിഐ ഭാസുരാംഗനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു.

കണ്ടല സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായിരുന്ന ഘട്ടത്തില്‍ ഭാസുരാംഗന്‍ സ്വന്തം നിലയിലും കുടുംബാംഗങ്ങളുടെ പേരിലും 2.36 കോടി രൂപ വായ്പയെടുത്തുവെന്നു ബാങ്ക് ഭാരവാഹികള്‍ അറിയിച്ചെന്ന് ഇ.ഡി നേരത്തേ കോടതിയിൽ വിശദീകരിച്ചിരുന്നു. സഹകരണ റജിസ്ട്രാറുടെ അന്വേഷണത്തില്‍ 57 കോടി രൂപയുടെ നഷ്ടം ബാങ്കിനു സംഭവിച്ചെന്നായിരുന്നു കണ്ടെത്തൽ.

English Summary:

ED Seizes Over 1 Crore in Assets from Ex-CPI Leader in Kandala Bank Scam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com