ADVERTISEMENT

ന്യൂഡൽഹി∙ കരസേനയിലെ 6 പേർക്ക് ധീരതയ്ക്കുള്ള കീർത്തിചക്ര പുരസ്കാരം. മേജർ ദിഗ്‌വിജയ് സിങ് റാവത്ത്, മേജർ ദീപേന്ദ്ര വിക്രം ബാസ്നെറ്റ്, ക്യാപ്റ്റൻ അൻഷുമാൻ സിങ്, ഹവീൽദാർമാരായ പവൻകുമാർ യാദവ്, അബ്ദുൾ മജീദ്, സിപോയ് പവൻ കുമാർ എന്നിവർക്കാണു ധീരതയ്ക്കുള്ള സേനാ പുരസ്കാരം. ഇതിൽ അൻഷുമാൻ, അബ്ദുൾ മജീദ്, സിപോയ് പവൻ കുമാർ എന്നിവർക്കു മരണാനന്തര ബഹുമതിയാണ്. ഫ്ലൈറ്റ് ലഫ്. ഋഷികേഷ് ജയൻ കറുത്തേടത്ത്, മേജർ മാനിയോ ഫ്രാൻസിസ് എന്നിവരടക്കം 16 പേർക്ക് ധീരതയ്ക്കുള്ള ശൗര്യചക്ര ലഭിച്ചു. 

കര, നാവിക, വ്യോമ സേനകളിലെ 31 പേർക്ക് പരമവിശിഷ്ട സേവാ മെഡൽ പ്രഖ്യാപിച്ചു. ലഫ്.ജനറൽ മാധവൻ ഉണ്ണികൃഷ്ണൻ നായർ, ലഫ്. ജനറൽ ജോൺസൺ പി.മാത്യു, ലഫ്.ജനറൽ അജിത് നീലകണ്ഠൻ, ലഫ്.ജനറൽ പി.ഗോപാലകൃഷ്ണ മേനോൻ, ലഫ്.ജനറൽ എം.വി.സുചീന്ദ്ര കുമാർ, ലഫ്.ജനറൽ അരുൺ അനന്തനാരായൺ, ലഫ്.ജനറൽ സുബ്രഹ്മണ്യൻ മോഹൻ, മേജർ ജനറൽ ഹരിഹരൻ ധർമരാജൻ, എയർ മാർഷൽ ആർ. രതീഷ് തുടങ്ങിയവർ പട്ടികയിലുണ്ട്. 

ലഫ്.കേണൽ ജി.വിജയരാജനു ധീരതയ്ക്കുള്ള സേനാ മെഡൽ ലഭിച്ചു. ലഫ്.ജനറൽ എസ്.ഹരിമോഹൻ അയ്യർക്ക് അതിവിശിഷ്ട സേവാ മെഡൽ ലഭിച്ചു. രണ്ടാം വട്ടമാണ് അദ്ദേഹത്തിന് ഈ മെഡൽ ലഭിക്കുന്നത്. 

മറ്റു മെഡലുകൾ:  

∙ അതിവിശിഷ്ട സേവാ മെഡൽ : ലഫ്.ജനറൽ കെ.വിനോദ് കുമാർ, മേജർ ജനറൽ വി.ഹരിഹരൻ, മേജർ ജനറൽ വിനോദ് ടോം മാത്യു, റിയർ അഡ്മിറൽ ആർ.വിജയ് ശേഖർ, എയർ വൈസ് മാർഷൽ ഫിലിപ് തോമസ്.
∙ യുദ്ധ്സേവാ മെഡൽ : കേണൽ അരുൺ ടോം സെബാസ്റ്റ്യൻ, കേണൽ ജോൺ ഡാനിയേൽ,
∙ വിശിഷ്ട സേവാ മെഡൽ : മേജർ ജനറൽ മനോജ് നടരാജൻ.
∙ സേനാ മെഡൽ : ലഫ്.ജനറൽ വട്ടപ്പറമ്പിൽ സാബിദ് സയ്ദ്, മേജർ ജനറൽ ആർ.കെ.സുരേഷ്, ബ്രിഗേഡിയർ എസ്.ഗോപീകൃഷ്ണൻ, ബ്രിഗേഡിയർ രജനീഷ് മോഹൻ, ബ്രിഗേഡിയർ രമേശ് കൃഷ്ണൻ, മേജർ ആദിത്യ പ്രകാശ്.
∙ നവ് സേനാ മെഡൽ : കമ്മഡോർ എസ്.ഗണേശൻ, ക്യാപ്റ്റൻ അയ്യനാർ മുരളീധർ, ക്യാപ്റ്റൻ അനീഷ് മാത്യു, കമാൻഡർ ലിബു രാജ്.
∙ വായുസേനാ മെഡൽ : റിയർ അഡ്മിറൽ എം.നിർമൽ മേനോൻ, എയർ വൈസ് മാർഷൽ എസ്.ശിവകുമാർ, ഗ്രൂപ്പ് ക്യാപ്റ്റൻ വിനോദ് പ്രഭാകരൻ, ഗ്രൂപ്പ് ക്യാപ്റ്റൻ ശ്രീമൂലനാഥൻ ഗിരീഷ്, ഗ്രൂപ്പ് ക്യാപ്റ്റൻ കയ്സ്ത സുമേഷ്, ഗ്രൂപ്പ് ക്യാപ്റ്റൻ സഞ്ജീവ് ചെറിയാൻ, ബ്രിഗേഡിയർ പത്മനാഭൻ ഭരണിലക്ഷ്മി, കേണൽ കെ.അരുൺ, കേണൽ കാർത്തിക് വെങ്കട്ടരാമൻ, കമ്മഡോർ അജിത് ഗോപിനാഥ്, കമ്മഡോർ ശരത് ആശിർവാദ്, കമ്മഡോർ പി.ശശികുമാർ.
∙ സേനാ ദൗത്യങ്ങളിലെ മികവിനുള്ള പുരസ്കാരം : കേണൽ ജിനു തങ്കപ്പൻ (ഒാപ്പറേഷൻ സ്നോ ലെപ്പേർഡ്), ലഫ്. കേണൽ മധു മനീഷ് (ഒാപ്പറേഷൻ സഹായത), ഗ്രൂപ്പ് ക്യാപ്റ്റൻ ഫെലിക്സ് പാട്രിക് പിന്റോ (ഒാപ്പറേഷൻ കാവേരി),

English Summary:

6 Kirti Chakras, 16 Shaurya Chakras in Republic Day awards list

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com