ADVERTISEMENT

എടത്വ (ആലപ്പുഴ) ∙ കൂട്ടുകാരനോടെപ്പം പമ്പാ നദിയിൽ നീന്താനിറങ്ങിയ യുവാവ് വെള്ളത്തിൽ മുങ്ങി മരിച്ചു. പട്ടാമ്പി വിളയൂർ എടത്തല മഞ്ചേരി തൊടിയിൽ പ്രകാശ് (47) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് പമ്പാ നദിയിൽ എടത്വ ചങ്ങങ്കരി തട്ടങ്ങാട്ടു വളവിൽ വടക്കേറ്റം കടവിൽ ആറു മണിക്കായിരുന്നു സംഭവം.

ഇന്നു രാവിലെ 9.30ന് തകഴിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. തകഴിയിൽ വീടുനിർമാണവുമായി ബന്ധപ്പെട്ട് പണിസ്ഥലത്ത് താമസിച്ചു വരുകയായിരുന്നു.

English Summary:

Man drowned in pampa river, Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com