ADVERTISEMENT

നോയി‍ഡ∙ ക്രിക്കറ്റ് കളിക്കിടെയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തി. മീററ്റ് സ്വദേശിയായ സുമിത് സിങ് (24) ആണ് കൊല്ലപ്പെട്ടത്. 

അക്രമത്തിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച സുമിത് ഓടയിൽ വീണു. പിന്നാലെയെത്തിയ ഹിമാൻശു, ടിങ്കു, അൻശു എന്നിവർ മർദിക്കുകയും തലയിൽ കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തു.

തലയ്ക്കു പരുക്കേറ്റ സുമിത് സംഭവ സ്ഥലത്തുതന്നെ മരിച്ചെന്ന് സെൻട്രൽ നോയിഡ‍ എഡിസിപി ഹൃദേഷ് കത്താരിയ പറഞ്ഞു. പ്രതികൾക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്തെന്നും ഉടൻ പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary:

Man stoned to death by 3 after argument during cricket match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com