ADVERTISEMENT

ന്യൂഡൽഹി∙ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‍രിവാൾ തിങ്കളാഴ്ച കുടുംബസമേതം അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ചേക്കും. ഭാര്യയ്ക്കും മാതാപിതാക്കൾക്കും ഒപ്പമാകും കേജ്‍രിവാൾ അയോധ്യയിലെത്തുകയെന്ന് ആം ആദ്മി പാർട്ടി വൃത്തങ്ങൾ പറയുന്നു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും  അദ്ദേഹത്തിനൊപ്പമുണ്ടാകും.

ജനുവരി 22നു രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകൾ നടന്ന ദിവസം അയോധ്യയിലേക്കുള്ള ക്ഷണം താൻ സ്വീകരിച്ചില്ലെന്നു കേജ്‍രിവാൾ പറഞ്ഞിരുന്നു.  കുടുംബത്തിനൊപ്പം പിന്നീട് അയോധ്യ സന്ദർശിക്കുമെന്നും വ്യക്തമാക്കി. അതേസമയം, ഡൽഹി മദ്യനയ അഴിമതിക്കേസിൽ അഞ്ചു തവണ  ഇഡിയുടെ സമൻസ് കൈപ്പറ്റാതിരുന്ന കേജ്‍രിവാളിനോട് ഫെബ്രുവരി 17നു നേരിട്ടു ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്.

രാവിലെ ഉത്തർപ്രദേശിലെ എംഎൽഎമാർ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം രാമക്ഷേത്രത്തിൽ എത്തി വിവധ പൂജകളിൽ പങ്കെടുത്തു. മുഖ്യപ്രതിപക്ഷമായ സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും എംഎൽഎമാരും വിട്ടുനിന്നു. ബിജെപി, കോൺഗ്രസ്, ബിഎസ്പി ഉൾപ്പെടെയുള്ള പാർട്ടികളിലെ എംഎൽഎമാർ ബസുകളിലാണ് അയോധ്യയിലെത്തിയത്. 

English Summary:

Arvind kejriwals ayodhya trip with family tommorow bhagwant mann to join

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com