ADVERTISEMENT

മലപ്പുറം∙ ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതി പി.കെ.കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ലീഗ് നേതാവ് കെ.എം.ഷാജി. ടി.പി.കേസിൽ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി മരിച്ചത് ഭക്ഷ്യവിഷബാധയേറ്റാണ്. കണ്ണൂരിൽ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ട്. രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോഴാണ് കൊന്നവരെ കൊല്ലുന്നത്. കൊണ്ടോട്ടിയിലെ ലീഗ് സമ്മേളനത്തിലാണ് ഷാജിയുടെ പ്രസംഗം. 

Read also: 3 സിസേറിയൻ കഴിഞ്ഞു, ചികിത്സ ആവശ്യമെന്ന് ഡോക്ടർ; ഭർത്താവ് ഉപേക്ഷിക്കും, ഇടപെടരുതെന്ന് ഷമീറ

ഫസൽ വധക്കേസിലെ മൂന്നു പേരും കൊല്ലപ്പെടുകയായിരുന്നു. കുറച്ച് ആളുകളെ കൊല്ലാൻ വിടും. അവർ കൊലപാതകം നടത്തി തിരികെ വരും. അവരിൽനിന്ന് രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോൾ കൊന്നവരെ കൊല്ലും. ഫസൽ വധക്കേസിൽ പ്രതികളെ കൊന്നതും സിപിഎമ്മാണ്. ഷുക്കൂർ വധക്കേസിലെ പ്രധാന പ്രതിയേയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നെന്നും ഷാജി പറഞ്ഞു. 

ടി.പി. വധക്കേസിൽ 13ാം പ്രതിയായ കുഞ്ഞനന്തൻ ജയിൽശിക്ഷ അനുഭവിച്ചു വരുന്നതിനിടെ 2020 ജൂണിലാണ് മരിച്ചത്. അസുഖത്തെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ജയിലിലായിരിക്കുമ്പോഴും ഏരിയാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തിരുന്നു. ചന്ദ്രശേഖരനെ കൊല ചെയ്ത സംഭവത്തില്‍ കുഞ്ഞനന്തന് പങ്കില്ലെന്ന നിലപാടാണ് സിപിഎം നേതൃത്വം സ്വീകരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com