ADVERTISEMENT

പട്ന∙ ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിലിലെ 11 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മാർച്ച് 21നു നടക്കും. മുഖ്യമന്ത്രി നിതീഷ് കുമാർ, ആർജെഡി നേതാവ് റാബ്റി ദേവി, ബിജെപി നേതാവ് സയ്യിദ് ഷാനവാസ് ഹുസൈൻ തുടങ്ങിയ അംഗങ്ങളുടെ കാലാവധി അവസാനിക്കുന്നതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ്. ഒഴിവു വരുന്ന 11 സീറ്റുകളിൽ ജെഡിയു നാല്, ബിജെപി മൂന്ന്, ആർജെഡി രണ്ട്, കോൺഗ്രസ് ഒന്ന്, ഹിന്ദുസ്ഥാനി അവാം മോർച്ച് ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. 

ജനതാദൾ (യു) നേതാവ് നരേന്ദ്ര നാരായൺ യാദവിനെ ബിഹാർ നിയമസഭാ ഡപ്യൂട്ടി സ്പീക്കറായി എതിരില്ലാതെ തിരഞ്ഞെടുക്കുകയും ചെയ്തു. മുൻമന്ത്രിയാണ് നരേന്ദ്ര നാരായൺ യാദവ്. ജെഡിയു പ്രതിനിധി മഹേശ്വർ ഹസാരി ഡപ്യൂട്ടി സ്പീക്കർ സ്ഥാനം രാജിവച്ചതിനെ തുടർന്നാണു തിരഞ്ഞെടുപ്പു നടന്നത്. മഹേശ്വർ ഹസാരിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയോ ലോക്സഭാ സ്ഥാനാർഥിയാക്കുകയോ ചെയ്യുമെന്നാണ് സൂചന. 

English Summary:

Bihar's Political Landscape Set for a Shake-Up: Get the Scoop on the Upcoming Legislative Council Elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com