ADVERTISEMENT

മുംബൈ∙ ബോളിവുഡിലെ പല പ്രമുഖരും ഡാർക്ക് വെബിൽ സജീവമാണെന്നും, അവർ മറ്റുള്ളവരുടെ വിവരങ്ങൾ ചോർത്തുകയാണെന്നും ആരോപിച്ച് ബോളിവുഡ് താരം കങ്കണ റനൗട്ട്. ഡാർക്ക് വെബിനെതിരെ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്നും കങ്കണ ആവശ്യപ്പെട്ടു. 

തട്ടിപ്പ് തടയുക ലക്ഷ്യമിട്ട് മൊബൈൽ ഫോണിലെത്തുന്ന കോളുകളിൽ സേവ് ചെയ്തിട്ടില്ലെങ്കിലും വിളിക്കുന്നയാളിന്റെ പേര് കാണാനാകുന്ന കോളിങ് നെയിം പ്രസന്റേഷൻ നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന്റെ വാർത്ത പങ്കുവച്ചുള്ള സമൂഹ മാധ്യമ പോസ്റ്റിലായിരുന്നു കങ്കണയുടെ ആരോപണം. 

‘‘ബോളിവുഡിലെ ചില പ്രമുഖർ ഡാർക്ക് വെബിലുണ്ട്. പല നിയമവിരുദ്ധ പ്രവർത്തനങ്ങളും ചെയ്യുകയാണവർ, അവർ മറ്റുള്ളവരുടെ സ്വകാര്യ ജീവിതം ചോർത്തിയെടുക്കുന്നു. വാട്‌സാപ്പും, ഇ മെയിലുമെല്ലാം ഹാക്ക് ചെയ്ത് വിവരങ്ങളെടുക്കുകയാണവർ. അവരെ പിടികൂടിയാൽ പല ഉന്നതരും വെളിച്ചത്താകും. അതിനായി ഡാർക്ക് വെബിനെതിരെയും കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണം’’– കങ്കണ സമൂഹമാധ്യമത്തിൽ ആവശ്യപ്പെട്ടു. 

Read More: വിവാഹവാഗ്ദാനം നൽകി ഉറ്റബന്ധുവിനെ 13 വർഷം പീഡിപ്പിച്ചു; 29കാരിയുടെ പരാതിയിൽ സിനിമാതാരം അറസ്റ്റിൽ 

നിലവിൽ എമർജൻസി എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് കങ്കണ റനൗട്ട്. പ്രധാനവേഷത്തിനു പുറമെ ചിത്രത്തിന്റെ സംവിധാനവും തിരക്കഥയുമെല്ലാം കങ്കണയാണ് നിർവഹിക്കുന്നത്. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയായാണ് കങ്കണ ചിത്രത്തിലെത്തുക.

English Summary:

Kangana Ranaut Makes SHOCKING Allegation About 'Illegal Stuff' In Bollywood

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com