ADVERTISEMENT

തിരുവനന്തപുരം∙ ഗവര്‍ണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചവയിൽ മൂന്നു ബില്ലുകളുടെ അനുമതി തടഞ്ഞുവച്ചിരിക്കുകയാണെന്ന് രാജ്ഭവന്റെ വാർത്താക്കുറിപ്പ്. ലോകായുക്ത ഭേദഗതി ബില്ലിൽ മാത്രമാണ് രാഷ്ട്രപതി ഒപ്പിട്ടിരിക്കുന്നത്. ഗവർണറെ സർവകലാശാലകളിലെ ചാൻസലർ പദവിയിൽനിന്ന് ഒഴിവാക്കുന്ന കേരള യൂണിവേഴ്സിറ്റി നിയമങ്ങൾ ഭേദഗതി ബിൽ (ഭേദഗതി 2) 2022, യൂണിവേഴ്സിറ്റി നിയമങ്ങൾ ഭേദഗതി ബിൽ 2022, യൂണിവേഴ്സിറ്റി നിയമങ്ങൾ ഭേദഗതി ബിൽ 2021 എന്നിവയ്ക്കാണ് രാഷ്ട്രപതി അനുമതി നിഷേധിച്ചത്.

ഇതോടെ സർവകലാശാലകളുടെ നിയന്ത്രണത്തിൽനിന്നു ഗവർണറെ ഒഴിവാക്കാനുള്ള നീക്കങ്ങൾക്കു കനത്ത തിരിച്ചടിയായിരിക്കുകയാണ് രാഷ്ട്രപതിയുടെ തീരുമാനം. ഏഴു ബില്ലുകളാണ് രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയച്ചത്. ഇതിൽ ലോകായുക്ത ബില്ലിനു മാത്രമാണ് അനുമതി ലഭിച്ചത്. മൂന്നു ബില്ലുകളിൽ തീരുമാനം എടുത്തിട്ടില്ല.

English Summary:

The president refused approval of three bills

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com