ADVERTISEMENT

തൃശൂർ∙ അതിരപ്പിള്ളി ആനക്കയത്ത് ബസ്സിനു നേരെ പാഞ്ഞടുത്ത് കാട്ടാന. അതിരപ്പിള്ളി–മലക്കപ്പാറ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സിനു നേരെയാണ് ആന പാഞ്ഞടുത്തത്.  ഉച്ചയോടെയായിരുന്നു സംഭവം.

Read Also: വന്യമൃഗ ശല്യം: അന്തർ സംസ്ഥാന കരാറിൽ കേരളവും കർണാടകയും ഒപ്പിട്ടു

കാടിനുള്ളിൽ മറഞ്ഞിരുന്ന കാട്ടാനയാണ് ബസ്സിനു നേരെ  പാഞ്ഞടുത്തത്.  15 മിനിറ്റോളം ആന റോഡിൽ തന്നെ നിലയുറപ്പിച്ചു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ആനയെ തുരത്തി. 

ആനയ്ക്ക് മദപ്പാടുണ്ടെന്നു സംശയിക്കുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രദേശവാസികളും ഇതുവഴി വരുന്ന യാത്രക്കാരും ജാഗ്രത പാലിക്കണമെന്നു വനംവകുപ്പ് നിർദേശം നൽകി. 

English Summary:

Forest Department on High Alert after Agitated Elephant Confronts Bus in Thrissur's Jungle-Lined Pathway!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com