ADVERTISEMENT

കൊച്ചി∙ എറണാകുളം കളപ്പാറയില്‍ ഓട്ടോറിക്ഷയില്‍ മ്ലാവ് ഇടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു. മാമലക്കണ്ടം എളംബ്ലാശേരി പറമ്പിൽ വിജില്‍ നാരായണന്‍ (41) ആണ് മരിച്ചത്. അപകടത്തിൽ മൂന്നുപേര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

Read Also: സ്കൂളിലേക്കുള്ള വഴിയിൽ അഞ്ചു വയസ്സുകാരനെ കാട്ടുപന്നി ആക്രമിച്ചു; ചാടിയതു സമീപത്തെ കാടുമൂടിയ സ്ഥലത്തു നിന്ന്

മാമലക്കണ്ടത്തു നിന്ന് കോതമംഗലത്തേക്കു പോകുംവഴി പുന്നേക്കാട്–തട്ടേക്കാട് റോഡിൽ കളപ്പാറ ഭാഗത്തു വച്ച് തിങ്കളാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. രോഗിയായി ആശുപത്രിയിലേക്കു പോകുന്നതിനിടെയായിരുന്നു അപകടം ഉണ്ടായത്. മ്ലാവ് ഇടിച്ചതോടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടുമറിഞ്ഞു. ഓട്ടോറിക്ഷയുടെ അടിയിൽപ്പെട്ട വിജിലിനെ കൂടെയുണ്ടായിരുന്നവരും വനപാലകരും ചേർന്ന് കോതംമംഗലത്തെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്ക് ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും പുലർച്ചെ രണ്ടോടെ മരിച്ചു. 

English Summary:

One Killed, Three Injured as Auto Rickshaw Overturns in Ernakulam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com